ദുബായിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാര്‍ ടൈം ജോലിക്കാര്‍ക്ക് ദുബായ് എക്സികുട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇതാദ്യമായാണ് പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ദുബായ് എക്സികുട്ടീവ് കൗണ്‍സില്‍ അനുമതി നല്‍കുന്നത്. എന്നാല്‍ ദുബായിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമായിരിക്കും ഇത്തരത്തില്‍ പാര്‍ട്ട് ടൈം ജീവനക്കാരെ നിയമിക്കാനുള്ള അനുമതി. ഗവണ്‍ മെന്‍റ് ഡിപ്പാര്‍ട്ട് മെന്‍റുകളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പാര്‍ട്ട് ടൈം ജീവനക്കാരെ വയ്ക്കാനാവും.
മണിക്കൂര്‍ അടിസ്ഥാനമാക്കിയായിരിക്കും പാര്‍ട്ട് ടൈം ജോലിക്കാര്‍ക്ക് വേതനം നല്‍കുക. ഫുള്‍ ടൈം ജീവനക്കാര്‍ക്ക് ലഭിക്കുന്ന ചില ആനുകൂല്യങ്ങള്‍ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ലഭിക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ട് ആനുകൂല്യങ്ങള്‍ എന്നിവയാണിവ.
അതേ സമയം വിമാന ടിക്കറ്റ്, വാര്‍ഷിക അവധി, പൊതു അവധി, മെറ്റേണിറ്റി ലീവ് തുടങ്ങിയവ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ഉണ്ടാകില്ല.
അര്‍ഹരായവര്‍ക്ക് മണിക്കൂര്‍ വേതനത്തില്‍ 20 ശതമാനത്തിന്‍റെ വര്‍ധനവ് അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.
കൂടുതല്‍ സമയം ജോലി ചെയ്യാന്‍ കഴിയാത്തവരെ ആകര്‍ഷിക്കാനും ഉത്പാദനം വര്‍ധിപ്പിക്കാനും ദുബായിയുടെ സാമ്പത്തിക സ്ഥിതി ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.
-
മറ്റ് തിരക്കുകള്‍ ഇല്ലാത്ത പ്രവാസികള്‍ക്ക് ഇതൊരു സഹായം തന്നെ. ഇത്തരത്തില്‍ പാര്‍ട്ട് ടൈം ജോബുകള്‍ ഓഫര്‍ ചെയ്യുന്ന സ്ഥാപനങ്ങളെ പറ്റി അറിയാന്‍ സാധിക്കുമോ? 🙂