ദുബായ് മാരത്തണില്‍ എത്യോപ്യയുടെ ഹാലി ഗബ്രിസെലാസിക്ക് വിജയം. മഴയില്‍ കുതിര്‍ന്ന മത്സരത്തില്‍ രണ്ടു മണിക്കൂര്‍ അഞ്ചു മിനിറ്റ് 29 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് രണ്ടര ലക്ഷം അമേരിക്കന്‍ ഡോളറിന്റെ സമ്മാനത്തുക ഗബ്രിസെലാസി സ്വന്തമാക്കിയത്. ആദ്യ അഞ്ച് സ്ഥാനങ്ങളും എത്യോപ്യന്‍ താരങ്ങള്‍ക്കാണ്.
ദെരേസ എഡായെ ചിംസ രണ്ടാമതും
ഇഷേതു വെണ്ടിമു മൂന്നാമതും ഫിനിഷ് ചെയ്തു. മഴയില്ലായിരുന്നുവെങ്കില്‍ സ്വന്തം പേരിലുള്ള
ലോക റെക്കോഡ് തിരുത്താനുള്ള സാധ്യതയുണ്ടായിരുന്നു എന്ന് മത്സരശേഷം ഗബ്രിസെലാസി പറഞ്ഞു. രണ്ടു മണിക്കൂര്‍ മൂന്നു മിനിറ്റ് 59 സെക്കന്‍ഡിന്റെ ലോക റെക്കോഡ് കഴിഞ്ഞ വര്‍ഷം ബര്‍ലിനിലാണ് സെലാസി കുറിച്ചത്.
-