ഫലസ്തീന്‍ യുവതിക്ക് മലയാളി വരന്‍. കാസര്‍ക്കോട് സ്വദേശി അബ്ദുല്‍ സലാമാണ് നബ് ലസില്‍ സ്ഥിരതാമസമാക്കിയ നഷ് വ യെ ജീവിത സഖിയാക്കിയത്. ഇരുവരും തമ്മിലുള്ള വിവാഹം ദുബായില്‍ നടന്നു.
ദുബായ് കോടതിയില്‍ വച്ചാണ് കാസര്‍ക്കോട് ഉപ്പള അട്ടഗോളി സ്വദേശി അബ്ദുല്‍ സലാം ഫലസ്തീനിലെ നബ് ലസ് സ്വദേശി നഷ് വയെ ജീവിത സഖിയാക്കിയത്. ദുബായില്‍ സ്വന്തം ബിനിസ് നടത്തുകയാണ് അബ്ദുല്‍ സലാം. കഴിഞ്ഞ ദിവസമാണ് നഷ് വയുടെ മാതാപിതാക്കളായ ആദില്‍ സുലൈമാന്‍ അവാദും സാഹിറയും കുടുംബ സമേതം ദുബായില്‍ എത്തിയത്.
ഫലസ്തീന്‍ യുവതിയെയാണ് അബ്ദുല്‍ സലാം കല്യാണം കഴിച്ചതെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല. ചാറ്റിംഗിലൂടെ സലാമിനെ പരിചയപ്പെട്ട സാഹിറ തന്‍റെ മകളെ ഈ യുവാവിന് വിവാഹം കഴിച്ച് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദുബായില്‍ തന്നെയുള്ള സലാമിന്‍റെ സഹോദരന്‍ അയ്യൂബ് അലിയുടെ പിന്തുണകൂടിയായതോടെ വിവാഹത്തിന് കളമൊരുങ്ങി.
ഫലസ്തീനില്‍ നിന്നെത്തിയ നഷ് വയുടെ കുടുംബം അടുത്ത മാസം തിരിച്ചു പോകും. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഫലസ്തീനിലെ യുദ്ധം ഒരിക്കലും അവസാനിക്കല്ല എന്നാണ് നഷ് വയുടെ മാതാവ് സാഹിറ പറയുന്നത്.
എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടെങ്കിലും ജന്മനാട്ടില്‍ തന്നെ താമസിക്കാനാണ് തങ്ങള്‍ക്ക് ഏറെ ഇഷ്ടമെന്ന് സാഹിറ വ്യക്മാക്കുന്നു.
ഏതായാലും ദുബായില്‍ തന്നെ താമസമാക്കാനാണ് നഷ് വയുടേയും അബ്ദുല്‍ സലാമിന്‍റേയും തീരുമാനം.
കേരളത്തിലെ അബ്ദുല്‍ സലാമിന്‍രെ ബന്ധുക്കളെ സന്ദര്‍ശിക്കുന്ന ആ സുന്ദര മൂഹര്‍ത്തത്തിനായുള്ള കാത്തിരിപ്പിലാണ് നഷ് വ ഇപ്പോള്‍.
-