അധിനിവേശത്തിന്‍റെ നഷ്ടപരിഹാരമായി കുവൈറ്റിന് ഇറാഖില്‍ നിന്നും ഇതുവരെ ഏകദേശം 400 കോടി ദിനാര്‍ ലഭിച്ചതായി നഷ്ടപരിഹാര നിര്‍ണയ സമിതി അറിയിച്ചു. ഇറാഖ് അധിനിവേശത്തില്‍ നിന്നും മോചനം നേടിയ കുവൈറ്റിന് ഉദ്ദേശം 1500 കോടി ദിനാറിന്‍റെ നഷ്ടപരിഹാരമാണ് ഐക്യരാഷ്ട്ര സഭ അനുവദിച്ചത്. ഇറാഖിന്‍റെ എണ്ണ വരുമാനത്തില്‍ നിന്നും അഞ്ച് ശതമാനം നഷ്ടപരിഹാരത്തിനായി വകയിരുത്തിയാണ് ഇത് നല്‍കുന്നത്. നഷ്ടപരിഹാരം ഈടാക്കുന്നത് നിര്‍ത്തണമെന്ന ഇറാഖിന്‍റെ ആവശ്യം സാമ്പത്തികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന കുവൈറ്റ് ഇതുവരെ പരിഗണിച്ചിട്ടില്ല.
-