1,50,000 ദിര്‍ഹം പറ്റിച്ച് ഷാര്‍ജയില്‍ നിന്ന് മലയാളി മുങ്ങിയതായി പരാതി. കൊല്ലം സ്വദേശിയായ ഷിഹാബ് എന്ന സക്കീറിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
കോഴിക്കോട് കിണാശേരി സ്വദേശിയും അല്‍ഫ ജനറല്‍ ട്രാന്‍സ് പോര്‍ട്ട് കമ്പനി ജീവനക്കാരനുമായ ഫിറോസ് ഖാനാണ് ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കൊല്ലം സ്വദേശി ഷിഹാബ് എന്ന സക്കീര്‍ തന്നില്‍ നിന്ന് 1,50,000 ദിര്‍ഹം, ഏകദേശം 20 ലക്ഷത്തോളം രൂപ പറ്റിച്ചതായി ഇദ്ദേഹം പറയുന്നു.
ഷാര്‍ജയിലെ അല്‍ നാദ ജനറല്‍ ട്രേഡിംഗ് കമ്പനിയില്‍ സെയില്‍സ്മാനായ സക്കീറിന് 20,000 ഗാലന്‍ ഡീസല്‍ ഫിറോസ് സപ്ലൈ ചെയ്തിരുന്നു. ഇതിന്‍റെ തുകയായി നല്‍കിയ ചെക്കുകള്‍ മടങ്ങിയെന്ന് ഫിറോസ് പറഞ്ഞു.
ഷിഹാബ് എന്നാണ് ഇയാള്‍ പേര് പറഞ്ഞതെങ്കിലും ഇയാളുടെ പാസ് പോര്‍ട്ടിലെ പേര് സക്കീര്‍ എന്നാണെന്ന് തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വ്യക്തമായതായി ഫിറോസ് പറഞ്ഞു. വയലില്‍ സക്കീര്‍ എന്ന പേരില്‍ ചെന്നൈയില്‍ നിന്നാണ് ഇയാള്‍ പാസ് പോര്‍ട്ട് എടുത്തിരിക്കുന്നത്. 462/2 , ഐ.സി.എഫ് സൗത്ത് കോളനി, ചെന്നൈ, തമിഴ്നാട് എന്ന അഡ്രസിലാണ് ജി 1050606 എന്ന നമ്പറിലുള്ള പാസ് പോര്‍ട്ട് ഉള്ളത്.
ഇയാള്‍ ഇത്തരത്തില്‍ മറ്റ് പലരേയും പറ്റിച്ചിട്ടുണ്ടെന്ന് സംശയമുള്ളതായി ഫിറോസ് പറഞ്ഞു.
-