അബുദാബിയിലെ ചങ്ങരംകുളം നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ‘ചങ്ങാത്തം ചങ്ങരംകുളം’ പ്രഥമ സമ്മേളനം മാര്‍ച്ച് 13 വെള്ളിയാഴ്ച ചേരുന്നു. വൈകീട്ട് ഏഴു മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മുന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ചിത്രന്‍ നമ്പൂതിരിപ്പാട്, എഴുത്തുകാരനും ചലചിത്ര പ്രവര്‍ത്തകനും ആയ ആലങ്കോട് ലീലാ കൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാ തിഥികളായി പങ്കെടുക്കും.
യു. എ. ഇ. യിലെ മത സാംസ്കാരിക സാമൂഹിക രംഗത്തെ നിറ സാന്നിദ്ധ്യമായ പി. ബാവാ ഹാജിയെ ആദരിക്കും.
പൊന്നാനി താലൂക്കിലെ ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട ചങ്ങരംകുളം പ്രദേശത്തെ പ്രവാസികളെ ജാതി മത കക്ഷി രാഷ്ട്രീയ വിവേചനങ്ങള്‍ ഒന്നുമില്ലാതെ ഒരു കുടക്കീഴില്‍ അണി നിരത്തി, ജീവ കാരുണ്യം, വിദ്യാഭ്യാസം, കല സാംസ്കാരിക-സാമൂഹ്യ സേവന രംഗങ്ങളില്‍ പ്രവര്‍ത്തന നിരതമാക്കുവാനും പ്രവാസികളിലെ താഴെക്കിട യിലുള്ളവരുടെ ഉന്നമനത്തിനും ചങ്ങാത്തം മുന്‍ നിരയിലുണ്ടാവും എന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൊതു സമ്മേളന ത്തോടനു ബന്ധിച്ച് ചങ്ങരം കുളത്തെ ക്കുറിച്ച് ഹ്രസ്വ ചിത്ര പ്രദര്‍ശനവും, ഗാന മേള, കോല്‍ക്കളി, ശാസ്ത്രീയ നൃത്തങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ കലാ പരിപാടികള്‍ ഉള്‍പ്പെടുത്തി ‘കലാ സന്ധ്യ’യും അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്‍റ് ജബ്ബാര്‍ ആലങ്കോട്, ജന. സിക്രട്ടറി നൌഷാദ് യൂസുഫ്, ട്രഷറര്‍ അശോകന്‍ നമ്പ്യാര്‍, പ്രസ്സ് സിക്രട്ടറി താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം എന്നിവര്‍ സംബന്ധിച്ചു.
(വിശദ വിവരങ്ങള്‍ക്ക് : 050 69 29 163, ഇ മെയില്‍ : changaatham at gmail dot com )
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന