കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ ഉണ്ടായ റോഡപകടങ്ങളില്‍ മരിച്ചവരില്‍ ഏറെയും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. അതേ സമയം റോഡപകടങ്ങള്‍ കുറയ്ക്കാനായി അബുദാബിയിലും ദുബായിലും അധികൃതര്‍ കാമ്പയിനുകള്‍ ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ ഉണ്ടായ റോഡപകടങ്ങളില്‍ മരിച്ചവരില്‍ പകുതിയിലേറെയും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് അധികൃതര്‍ വ്യക്തമാക്കുന്നു. 2008 ല്‍ റോഡപകടങ്ങളില്‍ 1071 പേരാണ് മരിച്ചത്. ഇതില്‍ 606 പേരും ഏഷ്യക്കാരാണ്. അതായത് മരണ സംഖ്യയുടെ 57 ശതമാനം.
റോഡപകടങ്ങളെക്കുറ്ച്ച് ബോധവാന്മാരാക്കുന്നതിന് ട്രാഫിക് വാരാചരണം സംഘടിപ്പിച്ചിരിക്കുകയാണ് അബുദാബിയിലേയും ദുബായിലേയും അധികൃതര്‍.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മൂലം ധാരാളം വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഇത് തടയാനായി ലക്ഷ്യ സ്ഥാനത്ത് എത്തുന്നത് വരെ ഫോണ്‍ ചെയ്യാതിരിക്കൂ എന്ന പേരിലാണ് കാമ്പയിന്‍.
കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ മാത്രം 2957 വാഹനാപകടങ്ങളില്‍ 376 പേര്‍ മരിച്ചിട്ടുണ്ട്.
2008 ല്‍ ദുബായില്‍ റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 293 ആണ്. ആറ് വര്‍ഷം കൊണ്ട് അപകടങ്ങള്‍ പകുതിയായി കുറയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. 2015 ആകുമ്പോള്‍ റോഡപകടങ്ങളുടെ എണ്ണം 40 ശതമാനമായി കുറയ്ക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കി.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഇപ്പോള്‍ 200 ദിര്‍ഹമാണ് പിഴ ശിക്ഷ. കൂടാതെ ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ലാക് പോയന്‍റുകള്‍ ലഭിക്കുകയും ചെയ്യും.
-








