കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വിവിധ ജില്ലകളിലായി 25 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസാദ് എജ്യുക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. സ്മാര്‍ട്ട് സ്കൂള്‍, ഇന്‍റര്‍നാഷണല്‍ സ്കൂള്‍, ബിസിനസ് സ്കൂള്‍, പ്രൊഫഷണല്‍ കോളേജ് എന്നിവയാണ് പ്രഥമ പദ്ധതികളെന്നും ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ വിശദീകരിച്ചു. സാങ്കേതിക സൗകര്യങ്ങളോടെയുള്ള ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങള്‍ സാര്‍വത്രികമാക്കുകയാണ് ട്രസ്റ്റിന്‍റെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ പി.എസ്.കെ മൊയ്തു ബാഖവി മാടവന പറഞ്ഞു. അഞ്ച് ശതമാനം മുതല്‍ 10 ശതമാനം വരെ സീറ്റുകള്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി ഒഴിച്ചിടുമെന്നും ഇവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ പി.എസ്.എം കമറുദ്ദീന്‍, പി.കെ ജഅഫര്‍ ഹുസൈന്‍, ഉസ്മാന്‍ സഖാഫി, അഷ്റഫ് ഹാജി എന്നിവരും പങ്കെടുത്തു.
-