അവധി ദിനം അല്ലെങ്കിലും ഗള്‍ഫ് നാടുകളിലും വളരെ ആഘോഷ പൂര്‍വം തന്നെയാണ് വിഷു ആഘോഷിക്കുന്നത്. നാട്ടിലെ പ്പോലെ തന്നെ വിഷു ക്കണി കണ്ടാണ് ഗള്‍ഫ് മലയാളികളും ഉണര്‍ന്നത്. കണി വെള്ളരിയും കൊന്നപ്പൂവും ചക്കയടക്കമുള്ള ഫലങ്ങളു മെല്ലാമായാണ് കടലിനി ക്കരെയാ ണെങ്കിലും മിക്കവരും കണി ഒരുക്കിയത്. കുടുംബങ്ങളായി താമസിക്കുന്ന നിരവധി പേര്‍ വിഷു ആഘോഷത്തിനായി അവധിയെടുത്തു. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തു ചേര്‍ന്നാണ് പലയിടത്തും ആഘോഷങ്ങള്‍.
പുതിയ വര്‍ഷാരംഭം കുട്ടികള്‍ക്കും ആഘോഷത്തിന്‍റേതു തന്നെ. എന്നാല്‍ നാട്ടിലെ പോലെ ആഘോഷത്തിന് പടക്കം പൊട്ടിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന ദുഖമാണ് പല കുട്ടികള്‍ക്കും.
ഗള്‍ഫില്‍ ആഘോഷം കെങ്കേമ മാണെങ്കിലും നാട്ടില്‍ വിഷു ആഘോഷിക്കുക എന്നത് വേറിട്ട അനുഭവം തന്നെയാണെന്ന് ചിലരെങ്കിലും പറയുന്നു.
-