ആത്മീയതയെ പാടെ തള്ളി ക്കളയുന്ന ബിദഈ പ്രസ്ഥാനക്കാര്‍ യുക്തി വാദത്തിന്റെ വഴിയിലൂടെയാണ് നീങ്ങുന്നതെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ കെ. കെ. എം. സഅദി പറഞ്ഞു. മുസ്വഫ എസ്. വൈ. എസ്. സംഘടിപ്പിച്ച മുഹ്‌യിദ്ദിന്‍ മാല ആലാപന വേദിയില്‍ പ്രസ്തുത മാലയിലെ വ്യാപകമായി ദുര്‍ വ്യാഖ്യാനം ചെയ്യപ്പെടുന്ന വരികളുടെ ശരിയായ വ്യഖ്യാനം നിര്‍വ്വഹിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം.
മഹാന്മാരുടെ നന്മ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് മുസ്ലിം ലോകത്ത് നിരാക്ഷേപം നടന്നു കൊണ്ടിരുന്ന കാര്യമാണ്. അതിനെ എതിര്‍ക്കുന്നവര്‍ സ്വന്തം കഴിവും കഴിവു കേടും അനുസരിച്ച് മഹാന്മാരെ തുലനം ചെയ്തതാണ് കുഴപ്പങ്ങള്‍ക്ക് കാരണം. സുന്നികള്‍ ആലാപനം ചെയ്യുന്ന മാലയും മൗലിദുകളും വിശുദ്ധ ഖുര്‍ ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഇസ്ലാമിക ആശയങ്ങള്‍ക്ക് വിരുദ്ധമായി യാതൊന്നും ഇല്ലാത്തതാണെന്ന് തെളിയിക്കപ്പെട്ടതും ഇന്ന് അതിനെ എതിര്‍ക്കുന്നവരുടെ പഴയ കാല നേതാക്കള്‍ വാദ പ്രതിവാദ വേദിയില്‍ തന്നെ അക്കാര്യം സമ്മതിക്കേണ്ടി വന്നിട്ടുള്ളതും സഅദി അനുസ്‌മരിച്ചു.
പി. പി. എ. റഹ്‌മാന്‍ മൗലവി കല്‍ത്തറ മുഹ്‌യിദ്ദീന്‍ മാല ആലാപന വേദി നയിച്ചു. അബ്ദുല്‍ ഹമീദ് സഅദി, അബ്‌ദുല്‍ ഹമീദ് മുസ്ലിയാര്‍ ചിയ്യൂര്‍, അബൂബക്കര്‍ മുസ്‌ലിയാര്‍ ഓമച്ചപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.
– ബഷീര്‍ വെള്ളറക്കാട്
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന