പന്ത്രണ്ടാമത് ദുബായ് വേനല്‍ വിസ്മയത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങള്‍ അധികൃതര്‍ പ്രഖ്യാപിച്ചു. ഷോപ്പിംഗിനും വിനോദത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിപാടികളാണ് അരങ്ങേറുക. ജൂണ്‍ 11 മുതല്‍ 65 ദിവസമാണ് ഈ മേള.
ജൂണ്‍ 11 മുതല്‍ ഓഗസ്റ്റ് 14 വരെയാണ് ഈ വര്‍ഷത്തെ ദുബായ് വേനല്‍ വിസ് മയം അരങ്ങേറുക. ഷോപ്പിംഗിനും വിനോദത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിപാടികളാണ് ഇത്തവണ ഉണ്ടാവുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍ പ്രൈസിംഗ് ദുബായ് എന്ന തീമിന് കീഴിലായാണ് മേള.
ഇത്തവത്തെ പ്രധാന ആകര്‍ഷണം ബീച്ചുകളുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികളും മത്സരങ്ങളുമാണ്.
ഇത്തവണത്തെ ദുബായ് വേനല്‍ വിസ്മയത്തോട് അനുബന്ധിച്ചുള്ള പ്രധാന പരിപാടികള്‍ ഇവയാണ്.
ജൂണ്‍ 12 മുതല്‍ 23 വരെ വേള്‍ഡ് ഓഫ് സ്റ്റോറീസ് എന്ന പേരില്‍ സിന്‍ഡ്രല്ല അടക്കം വിവിധ കഥകളും ആവിഷ്ക്കാരം നടക്കും.
ജൂലൈ 16 മുതല്‍ 22 വരെ കുട്ടികളുടെ ഫാഷന്‍ വീക്ക് അരങ്ങേറും.
ജൂലൈ 23 മുതല്‍ 29 വരെ കുട്ടികള്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. കിഡ്സ് ഒളിമ്പിക്സ് ഗെയിംസ് എന്ന പേരിലാണ് ഈ മത്സരങ്ങള്‍ നടക്കുക.
വൈവിധ്യമേറിയ ശേഖരങ്ങളുടെ പ്രദര്‍ശനം ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 7 വരെ നടക്കും.
എമിറേറ്റിന്‍റെ പരമ്പരാഗത പരിപാടികളുമായി മിന്‍ ബ് ലാദി അല്‍ എമറാത്ത് ജൂലൈ 1 മുതല്‍ 10 വരെ നടക്കും.
ജൂലൈ 9 മുതല്‍ 15 വരെ ആര്‍ട്ട് ഓയസീസ്, ഓഗസ്റ്റ് 6 മുതല്‍ 13 വരെ ഫോട്ടോഗ്രാഫി പ്രദര്‍ശം എന്നിവയും അരങ്ങേറും.
പാചക മത്സരവും ദുബായ് വേനല്‍ വിസ്മയത്തിന്‍രെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
വിവിധ ഷോപ്പിംഗ് മോളുകളിലായി നടക്കുന്ന ആഘോഷ പരിപാടികളില്‍ നിരവധി സമ്മാന പദ്ധതികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
വേനല്‍ക്കാലം ഏറ്റവും ഉല്ലാസപ്രദമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ദുബായ് വേനല് വിസ്മയം അരങ്ങേറുന്നത്.
-