ബ്യൂട്ടി വേള്‍ഡ് മിഡില്‍ ഈസ്റ്റ് പ്രദര്‍ശനം ദുബായില്‍ ആരംഭിച്ചു. 50 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ മൂന്ന് ദിവസം നീളുന്ന ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്.
ദുബായ് ഇന്റര്‍നാഷണല്‍ കണ്വന്ഷന് ആന്‍ഡ് എക്സിബിഷന് സെന്ററിലാണ് ബ്യൂട്ടി വേള്‍ഡ് മിഡില്‍ ഈസ്റ്റ് പ്രദര്‍ശനം നടക്കുന്നത്. സൗന്ദര്യ സംവര്‍ധക വസ്തുക്കളും സ് പ്രേകളും മേക്കപ്പ് സാധനങ്ങളും നിര്‍മ്മിക്കുന്ന കമ്പനികളാണ് മേളയില്‍ പങ്കെടുക്കുന്നത്. 50 രാജ്യങ്ങളില്‍ നിന്നുള്ള 650 പ്രദര്‍ശകര്‍ മേളയ്ക്ക് എത്തിയിട്ടുണ്ട്. 1600 ലധികം ബ്രാന്‍ഡുകളാണ് പ്രദര്‍ശനത്തിനുള്ളത്.
വൈവിധ്യമേറിയ ഉത്പന്നങ്ങളുമായാണ് കമ്പനികള്‍ ബ്യൂട്ടി വേള്‍ഡ് പ്രദര്‍ശനത്തില്‍ പങ്കടുക്കുന്നത്. പാല് ഉത്പന്നങ്ങളുമായാണ് തായ് ലന്‍ഡില്‍ നിന്നുള്ള സിയാം യോക്കോ എന്ന കമ്പനി എത്തിയിരിക്കുന്നത്. പാലില്‍ നിന്നുള്ള സ്പ, സോപ്പ്, ക്രീം, ഫേഷ്യല്‍ തുടങ്ങിയവയെല്ലാം ഈ കമ്പനി പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്.
ബെല്‍ജിയത്തില്‍ നിന്നുള്ള ഒരു കമ്പനിയാകട്ടെ ഗ്ലിസറിന്‍ കൊണ്ടുള്ള സോപ്പുകളുമായാണ് മേളയ്ക്ക് എത്തിയിരിക്കുന്നത്. സോള്‍ സോപ്പ് എന്ന പേരിലാണ് കാഴ്ചക്കും സുഗന്ധത്തിലും വ്യത്യസ്തമായ ഇവ വിപണിയില്‍ ഇറക്കുന്നത്.
വിവിധ ബ്യൂട്ടി ഉപകരണങ്ങളും പ്രദര്‍ശനത്തിനുണ്ട്. മേളയോട് അനുബന്ധിച്ച് ഹെയര്‍ ഡിസൈനിംഗിന്റേയും മേയ്ക്കപ്പ് ഇടുന്നതിന്റേയും ഡെമോണ്‍സ്ട്രേഷനും നടത്തുന്നുണ്ട്. ബ്യൂട്ടി വേള്‍ഡ് പ്രദര്‍ശനത്തോട് അനുബന്ധിച്ച് വെല്‍നസ് ആന്‍ഡ് സ്പ പ്രദര്‍ശനവും അധികൃതര്‍ സംഘടിപ്പിച്ചിട്ടുണ്ട്. മേള ചൊവ്വാഴ്ച സമാപിക്കും.
-