ദുബായ് മെട്രോ ട്രെയിനിന്റെ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ നിരക്ക് രണ്ട് ദിര്‍ഹം ആയിരിക്കും. യൂണിഫൈഡ് കാര്‍ഡ് സിസ്റ്റം ഉപയോഗിച്ചാണ് ടിക്കറ്റ് ഈടാക്കുക. 80 ഫില്‍സ് മുതല്‍ 5 ദിര്‍ഹം 80 ഫില്‍സ് വരെയാണ് നിരക്ക്. വൃദ്ധര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക നിരക്ക് ഉണ്ട്. കുട്ടികള്‍ക്ക് ഒരു മാസത്തെ കാര്‍ഡിന് 170 ദിര്‍ഹവും വൃദ്ധര്‍ക്ക് 30 ദിര്‍ഹവുമാണ് ചാര്‍ജ്ജെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്താര്‍ അല്‍ തായിര്‍ അറിയിച്ചു. ഒരു ദിവസത്തെ പാസിന് 14 ദിര്‍ഹമാണ് നിരക്ക്. ഈ കാര്‍ഡ് കൊണ്ട് മെട്രോ ട്രെയ്നിലും ബസിലും വാട്ടര്‍ ബസിലും കയറാം. മെട്രോയുടെ റെഡ് ലൈന്‍ സെപ്തംബര്‍ 9 ന് ആരംഭിക്കും.
- അബുദാബിയിലും തീവണ്ടി വരുന്നു
- കുവൈറ്റിലും തീവണ്ടി വരുന്നു
- ദുബായ് മെട്രോ റെയില്‍ പാതയുടെ ഭൂപടം (വലിയ ചിത്രം)
- ദുബായ് മെട്രോ ട്രെയിന്‍ വരുന്നു
-