യു.എ.ഇയില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ കഴിഞ്ഞ മാര്‍ച്ചിന് ശേഷം കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ദിനപത്രം അബുദാബി കേന്ദ്രമായി നടത്തിയ പഠനത്തിലാണ് വസ്തുക്കളുടെ വിലയില്‍ കാര്യമായ കുറവ് കണ്ടെത്തിയത്. ഉള്ളി, തക്കളി, ബ്രഡ്, പാല്‍, പഞ്ചസാര തുടങ്ങിയവയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ 12 മാസത്തെ കണക്കെടുപ്പാണിത്. അതേ സമയം സാമ്പത്തിക വകുപ്പ് നടത്തിയ പുതിയ പഠനത്തില്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ പച്ചക്കറിക്ക് ആറ് ശതമാനവും പഴങ്ങള്‍ക്ക് മൂന്ന് ശതമാനവും മത്സ്യങ്ങള്‍ക്ക് 10 ശതമാനവും വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പല ഇനങ്ങള്‍ക്കും വിലയില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തില്‍ വില കൂടിയിട്ടുണ്ടെന്ന് മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
-