ഗള്‍ഫില്‍ പ്രവാസികള്‍ക്ക് ഏറ്റവും ചെലവേറിയ നഗരം ദുബായിയാണെന്ന് പഠന റിപ്പോര്‍ട്ട്. ലോകത്താകമാനമുള്ള നഗരങ്ങളില്‍ ചെലവിന്‍റെ കാര്യത്തില്‍ ദുബായിക്ക് 20-ാം സ്ഥാനമാണുള്ളത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മെര്‍സര്‍ നടത്തിയ പഠനത്തിലാണ് ഗള്‍ഫില്‍ പ്രവാസികള്‍ക്ക് ഏറ്റവും ചെലവേറിയ നഗരം ദുബായിയാണെന്ന് കണ്ടെത്തിയത്. ലോകത്താകമാനമുള്ള ചെലവേറിയ നഗരങ്ങളില്‍ ദുബായിക്ക് 20-ാം സ്ഥാനമുണ്ട്. 2008 ലെ മെര്‍സറിന്‍റെ പഠനത്തില്‍ ദുബായിക്ക് 52-ാം സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 20-ാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ദുബായിലെ ജീവിതച്ചെലവ് വര്‍ധിക്കുകയാണെന്ന് സാരം.
143 നഗരങ്ങളിലാണ് ഈ കണ്‍സള്‍ട്ടിംഗ് സ്ഥാപനം പഠനം നടത്തിയത്.
ദുബായിക്ക് പുറകേ ഗള്‍ഫിലെ ചെലവേറിയ നഗരം അബുദാബിയാണ്. ചെലവിന്‍റെ കാര്യത്തില്‍ ലോകറാങ്കിംഗില്‍ അബുദാബിക്ക് 26-ാം സ്ഥാനമുണ്ട്. മുന്‍വര്‍ഷത്തില്‍ ഇത് 65-ാം സ്ഥാനമായിരുന്നു.
പ്രവാസികളുടെ ചെലവിന്‍റെ കാര്യത്തില്‍ കുവൈറ്റ് സിറ്റിക്ക് 77 –ാ ം സ്ഥാനമാണ് ഉള്ളത്. 2008 ല്‍ ഇത് 94-ാം സ്ഥാനമായിരുന്നു. ചെലവേറിയ നഗരങ്ങളില്‍ ബഹ്റിനിലെ മനാമയ്ക്ക് 82-ാം സ്ഥാനമുണ്ട്.
ലോകത്ത് ഏറ്റവും ചെലവേറിയ നഗരം ടോക്കിയോ ആണെന്നും മെര്‍സറിന്‍റെ പഠനം പറയുന്നു.
-