ഇടം മസ്കറ്റ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം അവധി കാല ക്യാമ്പ് ജൂലായ് 2ന് മറീനാ ബന്തര്‍ ബീച്ചില്‍ നിറഞ്ഞ സദസ്സില്‍ തെളിഞ്ഞ ക്യാമ്പ് ഫയറോടെ തുടക്കം കുറിച്ചു. കുട്ടികള്‍ ആലപിച്ച ക്യാമ്പ് ഗീതത്തിനിടെ ജൂലായ് 9, 10 തിയ്യതികളില്‍ അനന്തപുരി ഹാളില്‍ നടക്കുന്ന ക്യാമ്പിന്റെ സാരഥികളായ കുട്ടികള്‍ സജേഷ് വിജയന്‍, ജിനി ഗോപി എന്നിവര്‍ ചേര്‍ന്ന് നിറഞ്ഞ സദസ്സിനേയും, ഇരമ്പുന്ന കടലിനേയും സാക്ഷി നിര്‍ത്തി ദീപം തെളിയിച്ച തോടെയാണ്
ചങ്ങാതി ക്കൂട്ടത്തിന് തുടക്കമായത്.
6 മണിയോടെ എത്തി ചേര്‍ന്ന നൂറോളം കുട്ടികള്‍ മറീനാ ബന്തറിലെ നീന്തല്‍ കുളത്തില്‍ 9 മണി വരേയും കളിച്ച് തിമിര്‍ക്കു കയായിരുന്നു. അതിനു ശേഷം നടന്ന വളരെ ലളിതമായ ചടങ്ങി ലായിരുന്നു ക്യാമ്പിന്റെ ഉല്‍ഘാടനം. ഇടം പ്രസിഡന്റ് എ. കെ. മജീദ് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു ണ്ടായിരുന്നു.
ഒമാനിലെ അറിയപ്പെടുന്ന ഡൈവിങ്ങ് വിദഗ്ദനും, പരിശീലകനുമായ ശ്രീ. ഗോപി കുട്ടികള്‍ക്കായ് ഡൈവിങ്ങ് ഉപകരണങ്ങള്‍ പരിചയ പ്പെടുത്തിയതും, ഡൈവിങ്ങ് ചെയ്തു കാണിച്ചതും ചങ്ങാതിക്കുട്ടം കൂട്ടുകാര്‍ക്ക് ഒരു പുതിയ അനുഭവമാണ് ഉണ്ടാക്കിയത്. കുട്ടികളില്‍ ചിലര്‍ ഡൈവിങ്ങ് നടത്തുന്നതും കാണാമായിരുന്നു. 9 മണിയോടെ ബീച്ചില്‍ നിന്നും പിരിഞ്ഞ കുട്ടികളും, രക്ഷിതാക്കളും, ഇടം പ്രവൃത്തകരും അടുത്തുള്ള പാര്‍ക്കില്‍ ഒത്തു ചേരുകയും പുതിയ അംഗങ്ങളെ ശ്രീ. സോമന്‍ പരിചയ പ്പെടുത്തുകയും ചെയ്തു.
ക്യാമ്പിലെ ഒരു ദൃശ്യം
ഈ ദിവസത്തെ ഈ വലിയ കൂട്ടായ്മ സംഘടിപ്പിച്ചത് ഇടത്തിലെ വനിതാ പ്രവര്‍ത്തകരായിരുന്നു. തുടര്‍ന്ന് നടന്ന പാട്ടും, കളികളിലൂം, എല്ലാ അംഗങ്ങളും പ്രായ ഭേദമന്യേ പങ്കെടുത്തു. പ്രവാസത്തിന്റെ നിര്‍വ്വികാരതയില്‍ ചില പുത്തന്‍ പ്രതീക്ഷകളാണ് ക്യാമ്പിന്റെ തുടക്കത്തോടെ സാധ്യമായതെന്ന് പുതിയ അംഗങ്ങള്‍ പലരും അഭിപ്രായപ്പെട്ടു. ഇടം വനിതാ വിഭാഗം സെക്രട്ടറി ശ്രീമതി സാനിഷ് വിജയനും മറ്റ് വനിതാ അംഗങ്ങളും പ്രശംസനീയമായ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. ക്യാമ്പ് ഫയര്‍ വിജയിപ്പിച്ച മുഴുവന്‍ അംഗങ്ങളേയും, പ്രത്യേകിച്ച് വനിതാ വിഭാഗം അംഗങ്ങളേയും ഇടം എക്സിക്ക്യൂട്ടിവ് കമ്മിറ്റി പ്രത്യകം അഭിനന്ദിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഒമാന്‍