യു.എ.ഇ. യില്‍ അവസാന ആറു മാസത്തിനിടെ പത്തു പേരില്‍ ഒരാള്‍ക്ക് ജോലി നഷ്ടമായതായി പഠന റിപ്പോര്‍ട്ട്. യു. എ. ഇ. യിലെ ഒരു ഇംഗ്ലീഷ് ദിന പത്രത്തിന് വേണ്ടി നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്.
അവസാന ആറ് മാസത്തിനിടയില്‍ പത്ത് പേരില്‍ ഒരാള്‍ക്ക് യു. എ. ഇ. യില്‍ തൊഴില്‍ നഷ്ടമായതായി ദി നാഷണല്‍ ദിന പത്രത്തിന് വേണ്ടി നടത്തിയ സര്‍വേയിലാണ് കണ്ടെത്തിയത്.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കമ്പനികള്‍ ജീവനക്കാരെ കുറച്ചതാണ് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നിര്‍ബന്ധിത അവധി എടുക്കേണ്ടി വന്നവരും ഇവരിലുണ്ട്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 821 പേരോടാണ് സാമ്പത്തിക മാന്ദ്യം ജീവിതത്തെ എങ്ങനെ ബാധിച്ചു എന്ന ചോദ്യം ഉന്നയിച്ചത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: life