വയനാട് ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മ “പ്രവാസി വയനാട് അബുദാബി” യുടെ പത്താം വാര്‍ഷികത്തോടനു ബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. മൂന്നു ഭാഗങ്ങളിലായി ഒരുക്കുന്ന സ്മരണികയില്‍, വയനാടിന്‍റെ ഭൂപ്രകൃതി, ചരിത്രം, സമകാലിക സംഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി, മലയാള നാടിന് വയനാട് ജില്ലയുടെ സംഭാവനകളെ പുതു തലമുറക്കു പരിചയപ്പെടുത്തുക വഴി ചരിത്രാന്വേഷികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും കൂടി ഉപകാരപ്രദമാവുന്ന ഒന്നാം ഭാഗവും, പ്രവാസികളായി ലോകത്തിന്‍റെ വിവിധ കോണുകളില്‍ കഴിയുന്ന വയനാട്ടുകാരുടെ സൃഷ്ടികള്‍ മാത്രം ഉള്‍പ്പെടുത്തി രണ്ടാം ഭാഗവും, പ്രഗല്‍ഭരായ എഴുത്തുകാരുടേയും സാംസ്കാരിക പ്രവര്‍ ത്തകരുടേയും രചനകള്‍ക്കായി മൂന്നാം ഭാഗവും ഒരുക്കുന്നു.
ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിച്ച ആദ്യ പ്രവാസി കൂട്ടായമയായ ‘പ്രവാസി വയനാട്’ ജീവ കാരുണ്യ പ്രവര്‍ ത്തനങ്ങളിലും, കലാ സാംസ്കാരിക സാമൂഹിക രംഗത്തും പത്തു വര്‍ഷത്തിനിടെ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
സ്ഥിരം ശൈലിയില്‍ നിന്നും മാറി തീര്‍ത്തും പുതുമയുള്ള ഒരു സ്മരണികയായിരിക്കും പ്രവാസി വയനാട് തയ്യാറാക്കുന്ന ഈ സംരംഭം എന്നു സംഘാടകര്‍ അവകാശപ്പെടുന്നു.
കഥ, കവിത, ലേഖനം, അനുഭവക്കുറിപ്പുകള്‍, വയനാടുമായി ബന്ധപ്പെട്ട യാത്രാ വിവരണങ്ങള്‍, എന്നിവ ഒക്ടോബര്‍ 31നു മുന്‍പായി ലഭിച്ചിരിക്കണം.
അയക്കേണ്ട വിലാസം:
ബഷീര്‍ പൈക്കാടന്‍,
പ്രവാസി വയനാട് അബുദാബി,
പോസ്റ്റ് ബോക്സ്: 2354
അബുദാബി, യു. എ. ഇ
eMail: wayanadpravasi at gmail dot com
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന