കോഴിക്കോട് : മലയാളത്തിലെ ആദ്യത്തെ സായാഹ്ന ദിനപത്രമായ പ്രദീപത്തിന്റെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ തെരുവത്ത് രാമന്‍ അന്തരിച്ചു. ഏഴ് പതിറ്റാണ്ടിലേറെ മാധ്യമ പ്രവര്‍ത്തന രംഗത്തും സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തന മേഖലയിലെയും നിറ സാന്നിധ്യം ആയിരുന്ന ഇദ്ദേഹത്തിന് 92 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് വാര്‍ധക്യ സഹജമായ സുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
തെരുവത്ത് രാമനെ ദുബായിലെ മാധ്യമ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. ഒക്ടോബര്‍ 24ന് വൈകീട്ട് ആറ് മണി മുതല്‍ ഒന്‍പത് മണി വരെ ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനും, മലയാള ഭാഷാ പഠന കേന്ദ്രം ഡയറക്ടറുമായ ടി. പി. ഭാസ്കര പൊതുവാള്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. പ്രശസ്ത പ്രവാസി കവി മധു കാനായി കൈപ്രവം രചിച്ച “രാമേട്ടന്‍” എന്ന കവിത തദവസരത്തില്‍ അദ്ദേഹം രാമേട്ടനോടുള്ള ആദര സൂചകമായി അവതരിപ്പിക്കും.
സലഫി ടൈംസ് സ്വതന്ത്ര പത്രിക, ദുബായ് വായനക്കൂട്ടം, കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, മലയാള സാഹിത്യ വേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അനുസ്മരണ യോഗം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5842001 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.
– ജബ്ബാരി കെ. എ., ദുബായ് കറസ്പോണ്ടന്റ്
-