അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഐ.എസ്.സി ഫിലിം ക്ലബ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നാളെ ഐ.എസ്.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് അടൂരിന്‍റെ പ്രശസ്ത ചലച്ചിത്രമായ നാല് പെണ്ണുങ്ങളുടെ പ്രദര്‍ശനവും നടക്കും. ഐ.എസ്.സി ഫിലിം ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും ക്ലാസിക് സിനിമകളുടെ പ്രദര്‍ശിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ്, ജെ. ദിലീപ് കുമാര്‍, ദേവദാസ് നമ്പ്യാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
-