അബുദാബി: നൂതന സംരംഭങ്ങളിലൂടെ അബുദാബി മലയാളി സമൂഹത്തിന് എന്നും പുതുമയാര്‍ന്ന പരിപാടികള്‍ സംഭാവന ചെയ്തിട്ടുള്ള അബുദാബി കേരള സോഷ്യല്‍ സെന്റര്‍ നാളെ വെള്ളിയാഴ്‌ച്ച വൈകീട്ട് 7 മണിക്ക് അബുദാബി നാഷണല്‍ തിയ്യറ്ററില്‍ മറ്റൊരു കലാ വിരുന്നൊരുക്കുന്നു.
റിയാലിറ്റി ഷോകളിലൂടെ മാപ്പിള പ്പാട്ടിന് പുതിയൊരു മാനം കണ്ടെത്തിയ “പട്ടുറുമാല്‍” അന്യം നിന്നു പോകുന്ന കഥാ പ്രസംഗ കലയെ തിരിച്ചു കൊണ്ടു വരുന്ന പുതിയൊരു ദൗത്യം ഏറ്റെടുത്ത ‘കഥ പറയുമ്പോള്‍”, ഗന്ധര്‍വ്വ സംഗീതം എന്നീ കൈരളി ടി. വി. യിലെ പരിപാടികളില്‍ ഫൈനലിലെത്തിയവരും ‘യുവ’ എന്ന സംഗീത പരിപാടിയിലൂടെ യുവ തലമുറയുടെ ആവേശമായി ത്തീര്‍ന്ന കലാകാരന്‍മാരും ഒന്നിച്ചണി നിരക്കുന്ന ഈ അപൂര്‍വ്വ നൃത്ത സംഗീത ഹാസ്യ വിരുന്ന് മലയാള കലാ വേദിയില്‍ തനതായ കയ്യൊപ്പ് ചാര്‍ത്തിയ നാടന്‍ പാട്ടുകാരനും അഭിനേതാവും ഹാസ്യാ വതാരകനുമായ കലാഭവന്‍ മണി നയിക്കുന്നു.
രണ്ടാമത് ഇന്‍ഡോ അറബ് സാംസ്കാരി കോത്സവ ത്തിലൂടെ കേരള കലാ മണ്ഡലത്തിലെ നര്‍ത്തകികളെ അണി നിരത്തി ഇന്‍ഡോ അറബ് സമൂഹത്തിന് കേരളീയ നൃത്ത രൂപങ്ങള്‍ പരിച യെപ്പെടുത്തിക്കൊടുത്ത കേരള സോഷ്യല്‍ സെന്റര്‍ ഈ കലാ വിരുന്നിലൂടെ കലാ മണ്ഡലത്തിലെ മറ്റൊരു നൃത്ത സംഘത്തെ രംഗത്തവ തരിപ്പിക്കുന്നു.
അറേബ്യന്‍ നെറ്റ് എന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ കലാ വിരുന്ന് സൗജന്യം ആണെന്ന വാര്‍ത്ത തെറ്റാണെന്നും, പാസ് മൂലം നിയന്ത്രിച്ചിരിക്കുന്ന പരിമിതമായ സീറ്റുകള്‍ എത്രയും വേഗം ഉറപ്പ് വരുത്ത ണമെന്നും സെന്റര്‍ പ്രസിഡണ്ട് കെ. ബി. മുരളിയും, ജനറല്‍ സെക്രട്ടറി ലായിന മുഹമ്മദും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സംഘടന