കഴിഞ്ഞ ഏതാനും മാസമായി ദമാമിലെ ഖോദരിയ അല്‍കുദൂര്‍ ഗാര്‍മെന്‍റ്സ് ഫാക്ടറിയുമായി നടത്തിയ നിയമ യുദ്ധത്തില്‍ മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ അനുകൂല വിധി. എട്ട് മണിക്കൂര്‍ ജോലിയും ഓവര്‍ ടൈമും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട തൊഴിലാളികള്‍ വര്‍ഷങ്ങളായി പീഢനം അനുഭവിക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് ഓവര്‍ ടൈമിനുള്ള വേതനം ലഭിച്ചിരുന്നില്ലെന്ന് മാത്രമല്ല, നാല് വര്‍ഷത്തില്‍ അധികമായി നാട്ടില്‍ പോകാനും തൊഴിലുടമ അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് തൊഴിലാളികളെ സഹായിക്കാനായി ഐ.എന്‍.ഒ.സി ഭാരവാഹികള്‍ രംഗത്തെത്തുകയും ദമാം ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു. കേസില്‍ എല്ലാ വാദഗതികളും അംഗീകരിച്ച ലേബര്‍ കോടതി മുഴുവന്‍ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കാന്‍ വിധിച്ചു. ഒരാഴ്ചക്കുള്ളില്‍ എല്ലാ ആനുകൂല്യങ്ങളും നല്‍കി തൊഴിലാളികളെ നാട്ടിലേക്ക് അയക്കാന്‍ കോടതി സ്പോണ്‍സര്‍ക്ക് നിര്‍ദേശം നല്‍കി.
-