ശരാശരി പത്തോളം എയ്ഡ്സ് കേസുകള്‍ വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പിന്‍റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക എയ്ഡ്സ് ദിനമായ ഇന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. കണക്ക് പ്രകാരം ഇതുവരെ ഏതാണ്ട് 231 എയ്ഡ്സ് രോഗികളാണ് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 76 രോഗബാധിതര്‍ 15 വയസിന് മുകളില്‍ ഉള്ളവരാണ്. സ്വദേശികളും വിദേശികളുമായ ആളുകള്‍ രോഗബാധിതരായവരില്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ശനമായ വൈദ്യ സുരക്ഷാ നടപടികള്‍ ഉള്ള രാജ്യമായതിനാല്‍ എയ്ഡ്സ് പോലുള്ള മാരക രോഗങ്ങള്‍ പെരുകുന്നത് തടയാന്‍ ഖത്തറിന് ആയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
-