നല്ല രചയിതാക്കളുടെ അഭാവമാണ് മാപ്പിളപ്പാട്ടുകളുടെ മൂല്യച്യുതിക്ക് കാരണമെന്ന് പ്രശസ്ത ഗായകന്‍ വി.എം കുട്ടി പറഞ്ഞു. പണ്ടെത്തേക്കാളും നല്ല മാപ്പിളപ്പാട്ട് ഗായകര്‍ ഇന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്ധവിശ്വാസങ്ങള്‍ക്ക് എതിരേ നിലകൊണ്ടവയാണ് മാപ്പിളപ്പാട്ടുകളെന്നും ഇന്ന് നല്ല മാപ്പിളപ്പാട്ടുകള്‍ അപൂര്‍വമായേ ഉണ്ടാകുന്നുള്ളൂവെന്നും ഗായകന്‍ വി.എം കുട്ടി പറഞ്ഞു. ഷാര്‍ജയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല രചയിതാക്കളുടെ അഭാവമാണ് മാപ്പിളപ്പാട്ടുകളുടെ ഇന്നത്തെ മൂല്യച്യുതിക്ക് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പണ്ടെത്താക്കാളും നല്ല മാപ്പിളപ്പാട്ട് ഗായകര്‍ ഇന്നുണ്ടെന്നും വി.എം കുട്ടി പറഞ്ഞു.
കേരളത്തെക്കാളും ഗള്‍ഫിലെ മലയാളി പ്രവാസികളാണ് മാപ്പിളപ്പാട്ടിനെ ഏറെ നെഞ്ചോട് ചേര്‍ക്കുന്നത്.
മാപ്പിളപ്പാട്ടുകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രചാരം കിട്ടിയിട്ടുണ്ട്. ധാരാളം ആസ്വാദകര്‍ ഇപ്പോഴും ഉള്ളത് കൊണ്ടാണ് ഈ 75-ാം വയസിലും താന്‍ ഗള്‍ഫ് നാടുകളില്‍ പരിപാടികള്‍ക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
-