തൊഴില്‍ നിയമം ലംഘിക്കുന്ന കമ്പനികളെ കണ്ടുപിടിക്കാന്‍ കൂടുതല്‍ കാര്യക്ഷമതയുള്ള ഓണ്‍ലൈന്‍ സംവിധാനം ഖത്തറില്‍ ഉടന്‍ നടപ്പിലാക്കും. അടുത്ത വര്‍ഷം ആദ്യം നിലവില്‍ വരുന്ന ഈ ഓണ്‍ലൈന്‍ സംവിധാനത്തില്‍ തൊഴില്‍ ഉടമകള്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിശദവിവരങ്ങള്‍ നല്‍കണം.
ജോലി സ്ഥലത്ത് തൊഴില്‍ നിയമ ലംഘനം നടക്കുന്നുണ്ടെങ്കില്‍ തൊഴിലാളികള്‍ക്ക് അത് പരാതിപ്പെടാനും ഈ സംവിധാനത്തില്‍ സൗകര്യം ഒരുക്കും. ഈ സംവിധാനം ഉപയോഗപ്പെടുത്തേണ്ടതിനെക്കുറിച്ചും പ്രയോജനത്തെക്കുറിച്ചും ഈ മാസം മുതല്‍ പ്രചാരണ പരിപാടികള്‍ തുടങ്ങാനും ഖത്തര്‍ തൊഴില്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
-