മലയാള സാഹിത്യത്തില്‍ ഇതേ വരേ ഉണ്ടായിട്ടില്ലാത്ത മെക്സിക്കന്‍ കാള പോരിന്റെ പ്രമേയമാണ് ശ്രീ പുന്നയൂര്‍ക്കുളം സയ്നുദ്ദീന്റെ ബുള്‍ ഫൈറ്റര്‍ എന്ന കഥയില്‍ പ്രതിപാദിക്കുന്നത്. മലയാളി കടന്നു ചെല്ലാത്ത മേഖലകള്‍ ഇല്ല. ചന്ദ്രനില്‍ ചെന്നാലും തട്ടു കടയുമായി മലയാളി ഉണ്ടാകും എന്നാണല്ലോ പറയാറ്.
മെക്സിക്കന്‍ കാള്‍ പോരിലെ മലയാളി സാന്നിധ്യമാണ് ബുള്‍ ഫൈറ്ററിനെ ശ്രദ്ധേയം ആക്കുന്നത്. കഥയെ അവലോകനം ചെയ്തു കൊണ്ട് പ്രശസ്ത സാഹിത്യ കാരനും സിനിമാ സംവിധായകനും ആയ ശ്രീ ലാല്‍ ജി. ജോര്‍ജ്ജ് പറഞ്ഞു ആഖ്യാന വൈഭവവും രചനാ തന്ത്രങ്ങളും കൊണ്ട് വായനക്കാരനെ കഥക്കുള്ളിലാക്കി കഥാപാത്രങ്ങളോടൊപ്പം സഞ്ചരിപ്പിക്കുന്ന കഥയാണ് ശ്രീ സൈനുദ്ദീന്റെ ബുള്‍ ഫൈറ്റര്‍. കൈരളി ചാനല്‍, വര്‍ത്തമാനം ദിനപത്രം എന്നീ അവാര്‍ഡുകള്‍ ഈ കഥ കരസ്ഥമാക്കി. സൈനുദ്ദീന്റെ ബുള്‍ ഫൈറ്റര്‍ എന്ന കഥാ സമാഹാരത്തിലെ ആദ്യ കഥയാണ് ബുള്‍ ഫൈറ്റര്‍.
ദലയുടെ ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ഭാസ്കരന്‍ കൊറ്റമ്പള്ളി, കെ. സി. രവി, ശാരങ്‌ഗധരന്‍ മൊത്തങ്ങ, കാര്‍ട്ടൂണിസ്റ്റ് സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈപ്പന്‍ ചുനക്കര അധ്യക്ഷം വഹിച്ചു. സുരേഷ് ഈശ്വരമംഗലത്ത് നന്ദി പ്രകാശിപ്പിച്ചു.
– ഈപ്പന്‍ ചുനക്കര
-