ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തം പരസ്പരം സ്നേഹമില്ലാ യ്മയാണെന്ന് പ്രശസ്ത സൈക്കോളജിസ്റ്റും പരിശീലകനുമായ അഡ്വ. ഇസ്മ യില്‍ വഫ അഭിപ്രായപ്പെട്ടു. അബു ദാബി സുഡാനി സെന്ററില്‍ എസ്.വൈ.എസ്. അബു ദാബി സെന്‍ ട്രല് കമ്മിറ്റിയുടെ മീലാദ് പരിപാടികളുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
ഒരു വിഭാഗത്തിനോടുള്ള വെറുപ്പില്‍ നിന്നാണ് ലോകം അഭിമുഖീകരിക്കുന്ന ഭീകരവാദവും തീവ്രവാദവും ഉടലെടുക്കുന്നത്. മറ്റുള്ളവരോടുള്ള സ്നേഹമില്ലായ്മ മനസ്സില്‍ വെറുപ്പ് നിറക്കുന്നു. ദാരിദ്യവും പട്ടിണിയും അപ്രകാരം തന്നെ. സഹ ജീവികളോടുള്ള സ്നേഹ മില്ലായ്മയാണ് രാജ്യത്ത് ദാരിദ്യവും പട്ടിണിയും ഉണ്ടാക്കുന്നത്. പണക്കാരന് പാവപ്പെട്ടവനോട് കരുണയും സ്നേഹവു മില്ലാത്തവരായി തീര്‍ന്നതും സ്നേഹത്തിന്റെ അഭാവം കൊണ്ട് തന്നെ. വഫ വിശദീകരിച്ചു. ഭൗതിക വിദ്യഭ്യാസം നേടുന്നതിനൊപ്പം ആത്മീയ വിദ്യ കരസ്ഥമാ ക്കേണ്ടതിന്റെ ആവശ്യകത എല്ലാ രക്ഷിതാക്കളും മനസ്സിലാക്കുകയും അതിനു സമയം കണ്ടെത്തുകയും വേണം. ഇസ്മയില്‍ വഫ പറഞ്ഞു.
സമാപനത്തോ ടനുബന്ധിച്ച് മദ്രസ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും ബുത്തീനിലെ അറബി ബുര് ദ സംഘത്തിന്റെ നേതൃത്വത്തില്‍ ബുര്‍ദ്ദ ആലാപനവും ഉണ്ടായിരുന്നു. ശൈഖ് ഹുസ്സൈന്‍ അസ്സഖാഫ്, മുസ്തഫ ദാരിമി, കെ.കെ.എം. സ അ ദി തുടങ്ങിയവര്‍ പ്രസംഗിച്ചു.
-