ദോഹ: ഖത്തര്‍ വ്യാപാര, വാണിജ്യ മന്ത്രി ശൈഖ് ഫഹദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ അബ്ദുറഹ്മാന് ആല്‍ഥാനി (40) അന്തരിച്ചു. വ്യാഴാഴ്ച രാത്രി വൈകിയുണ്ടായ വാഹനാ പകടത്തിലാണ് മരണം. അല്‍ വുഖൈര്‍ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം ഖബറടക്കി. മന്ത്രിമാര്‍ ഉള്‍പ്പെടെ ഒട്ടേറെ ഉന്നതര്‍ അന്തിമോ പചാര മര്‍പ്പിച്ചു.
അല്‍ വഖ്റ ഹൈവേയില്‍ വ്യാഴാഴ്ച അര്‍ധ രാത്രിയായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ഒരു ലാന്റ് ക്രൂയിസര്‍ മന്ത്രിയുടെ വാഹനം സഞ്ചരിച്ച ട്രാക്കിലേക്ക് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ മന്ത്രി തല്‍ക്ഷണം മരിച്ചു. കൂടെ ഉണ്ടായിരു ന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ലാന്റ് ക്രൂയിസര്‍ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. ബ്രിട്ടനിലെ കെന്റ് സര്‍വകലാ ശാലയില്‍ നിന്ന് ടെലി കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ശൈഖ് ഫഹദ് ബിന്‍ ജാസിം, 1997ല്‍ ഖത്തര്‍ ടെലി കോമില് (ക്യൂടെല്‍) ചേര്‍ന്നു. ക്യൂടെലിന്റെ ഓപറേഷന്‍സ് ഡയറക്ടര്‍ തസ്തിക അദ്ദേഹം വഹിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് മന്ത്രി സഭാംഗമായത്. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ദോഹ സ്റ്റോക്ക് മാര്‍ക്കറ്റ് എന്നിവയുടെ ഡയറക്ടര്‍ പദവിയും വഹിച്ചിരുന്നു. അദ്ദേഹം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസി ക്കപ്പെട്ടിരുന്നു.
– മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍