ദുബായ് : ഗ്രന്ഥകാരനും വിവര്‍ത്തകനും പണ്ഡിതനുമായ സുഹൈര്‍ ചുങ്കത്തറ രചിച്ച ‘ബഹു ഭാര്യത്വം പ്രശ്നമോ, പരിഹാരമോ?’ പുസ്തക പ്രകാശനം അല്‍ഖൂസിലുള്ള അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍ററില്‍ ജൂണ്‍ 11ന് നടക്കും.
ഐ. എം. ബി. യു. എ. ഇ. ചാപ്റ്റര്‍ ചെയര്‍മാന്‍ വി. കെ. സകരിയ്യയില്‍ നിന്നും ദുബായിലെ പ്രമുഖ വ്യാപാരി പി. എ. റഹ്‍മാന്‍ ആദ്യ പ്രതി ഏറ്റു വാങ്ങും. അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ അഡ്മിനിസ്ട്രേറ്റര്‍ അബൂബക്കര്‍ സ്വലാഹി പുസ്തകം പരിചയപ്പെടുത്തും.
രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ എം. എന്‍. കാരശ്ശേരി യുമായി നടത്തിയ തൂലികാ സംവാദം അടക്കമുള്ള വിലപ്പെട്ട ലേഖനങ്ങളാണ് സുഹൈറിന്‍റെ ഈ കൃതിയില്‍ ഉള്ളത്. പണ്ഡിതനും കെ. എന്‍. എം. സംസ്ഥാന സെക്രട്ടറിയും ആയ കുഞ്ഞു മുഹമ്മദ് പറപ്പൂരാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. എം. എം. അക്‍ബര്‍, കെ. എ. റാബിയ, റോബര്‍ട്ട് നഈമീ എന്നീ പ്രശസ്തരുടെ ലേഖനങ്ങളും ഈ കൃതിയില്‍ ഉള്‍ക്കൊ ള്ളിച്ചിട്ടുണ്ട്.
ഫാറൂഖ് കോളിജിലെ അറബി ഭാഷ അധ്യാപകനായ സുഹൈര്‍ ചുങ്കത്തറയുടെ മറ്റു കൃതികള്‍ മതവും മാര്‍ക്‍സിസം, സ്ത്രീധനം, തൌബ, തവക്കുല്‍, ബഹു ഭാര്യത്വം ആശങ്കക്കും ആശക്കു മിടയില്‍, നോമ്പും നിയമവും, മനസ്സിന്‍റെ മുദ്രാവാക്യം എന്നിവയാണ്.
ശ്രദ്ധിക്ക പ്പെടാത്ത മനം മാറ്റം, ഇസ്‍ലാമിന്‍റെ രാഷ്ട്രീയ വ്യാഖ്യാനം, നമസ്കാരം, സുന്നത്ത് രണ്ടാം ചര്യ, പ്രതിഫല വേദി, ഇസ്‍ലാമിന്‍റെ അടിത്തറ, കണ്ണീര്‍ കണങ്ങള്‍ എന്നിവയാണ് അദ്ദേഹം വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍. മികച്ച പ്രഭാഷകനും സംഘാട കനുമായ സുഹൈര്‍ ചുങ്കത്തറയുടെ മൂന്ന് പുസ്തകങ്ങള്‍ കൂടി ഉടനെ പുറത്തിറങ്ങും.
അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റില്‍ വ്യാഴാഴ്ച രാത്രി 9.30ന് നടക്കുന്ന പ്രകാശ ചടങ്ങില്‍ കെ. എ. ജബ്ബാരി അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റര്‍ സെക്രട്ടറി വി. കെ. കെ. അബ്ദുല്ല അധ്യക്ഷത വഹിക്കും.
–
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാഹിത്യം