ദുബായ്: സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും റേഷന്‍ കാര്‍ഡ് വിതരണം ഏതാണ്ട് പൂര്‍ത്തിയായിട്ടും കാസര്‍കോഡ് താലൂക്കിലെ റേഷന്‍ കാര്‍ഡ് വിതരണം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണെന്നും പാസ്പോര്‍ട്ടിനും ഗ്യാസ് കണക്്ഷനും ഉള്‍പ്പെടെയുള്ള മറ്റ് വിവിധ ആവശ്യങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനാല്‍ കാസര്‍കോഡ് താലൂക്കിലെ 1.25 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ റേഷന്‍ കാര്‍ഡ് ലഭിക്കാത്തതുകാരണം പ്രയാസത്തിലാണെന്നും അതിനാല്‍ കാര്‍ഡ് വിതരണ ത്തിനുള്ള അനിശ്ചിതത്വം ഒഴിവാക്കി എത്രയും വേഗം റേഷന്‍ കാര്‍ഡ് ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ആലൂര് വികസന സമിതി ദുബായ് ജനറല്‍ സിക്രട്ടരി ആലൂര് ടി. എ. മഹ്മൂട് ഹാജി അധികൃതരോട് അഭ്യര്‍ത്ഥിച്ചു.
എഴുവര്‍ഷം മുമ്പ് തയ്യാറാക്കിയ റേഷന്‍ കാര്‍ഡുകളാണ് ഇപ്പോഴുള്ളത്. ഇവയുടെ മിക്ക കവറിനു പുറത്തുപോലും റേഷന്‍ കടയില്‍നിന്നു വാങ്ങിയ സാധനങ്ങളുടെ വിവരങ്ങള്‍ അടയാളപ്പെടുത്തി വികൃതമാക്കിയിരിക്കുകയാണ്. കാസര്‍കോട്ട് രണ്ട് ഭാഷകളില്‍ റേഷന്‍ കാര്‍ഡ് അച്ചടിക്കേണ്ടി വരുന്നുഎന്നകാരണം പറഞ്ഞ് കാര്‍ഡ് വിതരണം താമസിപ്പക്കുകയാണ്. ജൂണ്‍ 30നകം സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും രണ്ട് വര്‍ഷം മുമ്പ് നല്‍കേണ്ട റേഷന്‍ കാര്‍ഡുകള്‍ ഇപ്പോഴും വിതരണം ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണുള്ളതെന്ന് ദുബായില്‍ നിന്ന് അയച്ച നിവേദനത്തില്‍ മഹ്മൂട് ഹാജി ചൂണ്ടിക്കാട്ടി.
– ആലൂര് ടി.എ. മഹ്മൂട് ഹാജി
(സിക്രട്ടരി, ആലൂര് വികസന സമിതി, ദുബായ്)
-