യു.എ,ഇയിലെ സ്വകാര്യ മേഖലയില്‍ 40 ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണക്ക്. ഇതില്‍ പകുതി ഭാഗവും നിര്‍മ്മാണ തൊഴിലാളികളാണെന്ന് തൊഴില്‍ മന്ത്രി സഖര്‍ സഈദ് ഗൊബാഷ് പറഞ്ഞു. ദുബായ് എക്കണോമിക് കൗണ്‍സില്‍ മീറ്റിംഗില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി ഈ കണക്കുകള്‍ വ്യക്തമാക്കിയത്.
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഒരു ശതമാനം പോലും സ്വദേശികള്‍ ഇല്ലെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. 2006 ല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ 25 ലക്ഷത്തിലധികം പേരായിരുന്നു. 2007 ല്‍ ഇത് 31 ലക്ഷമായും 2009 ല്‍ 40.79 ലക്ഷമായും ഉയരുകയായിരുന്നു.
-