ഖത്തര്‍ : കെ. എം. സി. സി. യുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ നല്കുന്ന തുക നാല് ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. 2000-ാം ആണ്ടില്‍ പദ്ധതി തുടങ്ങിയത് മരണമടഞ്ഞ മെമ്പര്‍മാരുടെ ആശ്രിതര്‍ക്ക് മൂന്നു ലക്ഷം രൂപ നല്കി ക്കൊണ്ടാണ്. പിന്നീട് അംഗ സംഖ്യ കൂടിയപ്പോള്‍ ഈ തുക നാല് ലക്ഷമായി വര്‍ദ്ധിപ്പിച്ചു.
കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഈ പദ്ധതി മുടങ്ങാതെ വിജയ കരമായി നടപ്പാക്കു ന്നുമുണ്ട് . ഇടയ്ക്കു പല വിധ കാരണങ്ങളാല്‍ പദ്ധതിയിലെ അംഗങ്ങള്‍ കുറഞ്ഞു പോയിരു ന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും അംഗ സംഖ്യ വര്‍ദ്ധിക്കുകയും, സ്ഥിരതയും സുരക്ഷിതവും ആയ അവസ്ഥയില്‍ ആണ് ഉള്ളതെന്ന് ജനറല്‍ സെക്രട്ടറി എസ്. എ. എം. ബഷീര്‍ ഇത് സംബന്ധമായി ചേര്‍ന്ന സംസ്ഥാന ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പി. കെ. അബ്ദുള്ള അധ്യക്ഷ നായിരുന്നു. സെക്രട്ടറി മാരായ അബ്ദുല്‍ അസീസ് നരിക്കുനി റിപ്പോര്‍ട്ടും, പി. എസ്. എം. ഹുസൈന് കണക്കും അവതരിപ്പിച്ചു. സെക്രട്ടറി അബൂബക്കര്‍ നന്ദി പറഞ്ഞു.
ഇതു വരെയായി ഈ പദ്ധതി അനുസരിച്ച് എന്പത്തി നാല് പേരുടെ ആശ്രിതര്‍ക്ക് മൂന്ന് കോടി ഇരുപത്തിയേഴു ലക്ഷം ഇന്ത്യന്‍ രൂപ നല്കി ക്കഴിഞ്ഞിട്ടുണ്ട്. ആദ്യത്തെ ഒന്‍പതു പേര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പിന്നീട് എഴുപത്തി അഞ്ചു പേരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം വീതവും ആണ് നല്‍കിയത്.
ഈ പദ്ധതി മുടങ്ങാതെ ഇത്രയും ഭംഗിയായി കൊണ്ട് പോകാന്‍ കഴിഞ്ഞത് നിസ്സ്വാര്‍ത്ഥരായ ഒരു പാട് പ്രവര്‍ത്തകരുടെ നിര്‍ലോഭമായ സഹകരണം കൊണ്ട് കൂടിയാണെന്നു യോഗം വിലയിരുത്തി.
പ്രവാസി ഇന്ത്യക്കാര്‍ക്ക് മൊത്തം മാതൃക ആയാണ് ഖത്തര്‍ കെ. എം. സി. സി. യുടെ സാമൂഹ്യ സുരക്ഷാ പദ്ധതി എന്ന സോഷ്യല്‍ സെക്യൂരിറ്റി സ്കീം അറിയപ്പെടുന്നത്.
ഇതില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു കൊണ്ട് മറ്റു പല സംഘടനകളും ഇത്തരത്തില്‍ പരിപാടി ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്.
ഇപ്പോള്‍ സുശക്തവും സുഭദ്രവും ആയ അടിത്തറയില്‍ നില്ക്കുന്ന ഈ പദ്ധതിയുടെ തുടര്‍ന്നുള്ള നടത്തിപ്പിനും, പ്രവര്‍ത്തകരുടെയും അധികൃതരുടെയും മാധ്യമ സുഹൃത്തു ക്കളുടെയും പിന്തുണ ഈ പത്രക്കുറിപ്പിലൂടെ ഞങ്ങള്‍ തേടുകയാണ്.
ഇത് പോലെ സ്നേഹപൂര്‍വ്വം കെ. എം. സി. സി. പദ്ധതിയില്‍ ചേര്‍ന്നിരുന്ന അംഗങ്ങളുടെ താല്പര്യക്കുറവും അപേക്ഷകരുടെ തള്ളിക്കയറ്റവും ബാഹുല്യവും കാരണം നല്കി വന്ന ഒരു ലക്ഷം രൂപയുടെ സ്നേഹോപഹാരം അന്‍പതിനായിരം രൂപയാക്കി ചുരുക്കിയിട്ടുണ്ട്.
വീണ്ടും പുതിയ അംഗങ്ങളെ ചേര്‍ത്തും നിലവിലു ള്ളവരുടെ കുടിശ്ശിക പിരിച്ചെടുത്തും, അത് വീണ്ടും ഒരു ലക്ഷം രൂപ ആക്കി നില നിര്‍ത്താന്‍ സാധിക്കും എന്ന് ഞങ്ങള്‍ പ്രത്യാശി ക്കുകയാണ്.
– ഉബൈദുല്ല റഹ്മാനി, കൊമ്പംകല്ല്
-