യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഐടി പ്രദര്‍ശനമായ ജൈടെക്സ് ഉദ്ഘാടനം ചെയ്തത്.
കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ച് വിശദീകരിക്കാനുള്ള അവസരമായിരുന്നു ഈ മേള. നിരവധി കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ഈ മേളയില്‍ പുറത്തിറക്കുകയും ചെയ്തു.
മൈക്രോ സോഫ്ട് തങ്ങളുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് സെവന്‍ ഈ മേളയില്‍ പുറത്തിറക്കി. പുതിയ വിന്‍ഡോസ് സെവന്‍ പിസിയെക്കുറിച്ച് അറിയാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ലോകത്തിലെ ആദ്യത്തെ ത്രീഡി ടെലിവിഷനുമായാണ് പാനാസോണിക് ജൈ ടെക്സിന് എത്തിയിരിക്കുന്നത്. ത്രിമാന ചിത്രങ്ങള്‍ കാണാനാവുന്ന ഈ ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും അടുത്ത വര്‍ഷത്തോടെ മിഡില്‍ ഈസ്റ്റ് വിപണിയില്‍ ലഭ്യമാക്കുമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ ആന്‍റണി പീറ്റര്‍ പറഞ്ഞു.
അള്‍ട്ര സ്ലിം പ്ലാസ്മ ടിവിയും പാനാസോണിക് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ മോഷണം പോയാല്‍ അതിലുള്ള വിവരങ്ങള്‍ മറ്റൊരാളില്‍ എത്താതിരിക്കാനുള്ള സംവിധാനവുമായാണ് റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ടെക്നോളജീസ് എന്ന കമ്പനി ഈ മേളയില്‍ എത്തിയിരിക്കുന്നത്. ഈ മൊബൈല്‍ ഫോണിലേക്ക് ഒരു എസ്.എം.എസ് മാത്രം അയച്ച് അതിലുള്ള ഡാറ്റകള്‍ ഡിലിറ്റ് ചെയ്യുകയോ ഹൈഡ് ചെയ്യുകയോ ചെയ്യാമെന്ന് റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ടെക് നോളജീസ് സി.ഇ.ഒ നൗഷാദ് അബ്ദുല്ല വ്യക്തമാക്കി.
മൊബൈല്‍ ഫോണിലെ ടാസ്ക്കുകളും കലണ്ടറുകളും മറ്റും എല്ലാ ദിവസവും ഒരു സൈറ്റിലേക്ക് ഓട്ടോമാറ്റിക്കായി അപ് ലോഡ് ചെയ്യുന്ന ഗ്ലോബല്‍ ഫോണ്‍ ബാക്കപ്പും ഈ കമ്പനി ജൈടെക്സില്‍ അവതരിപ്പിച്ചു.
വിനോദത്തിനും കൂടി പ്രാധാന്യമുള്ളതായിരുന്നു ഈ ജൈടെക്സ്.
ടൈറ്റാന്‍ എന്ന് പേരുള്ള ഈ യന്ത്രമനുഷ്യന്‍റെ പ്രകടനം നൂറുകണക്കിന് പേരെയാണ് ആകര്‍ഷിച്ചത്. ചുറ്റും കൂടി നിന്നവരുടെ സമീപം ചെന്ന് കുശലം പറഞ്ഞ് തുടങ്ങിയ യന്ത്ര മനുഷ്യന്‍റെ പ്രകടനം പിന്നീട് പാട്ടിലും നൃത്തത്തിലുമെത്തി.
മൊബൈല്‍ ഫോണും ക്യാമറകളുമായി ചുറ്റും കൂടിയവരോട് തന്‍റെ ക്ലോസപ്പ് ചിത്രമെടുക്കാനായിരുന്നു യന്ത്രമനുഷ്യന്‍റെ നിര്‍ദേശം.
ചിലരെ കളിയാക്കാനും ഈ വിരുതന്‍ മറന്നില്ല.
അവസാനം യന്ത്രമനുഷ്യന്‍ കരയാനും തുടങ്ങി. കാണികള്‍ക്കിടയിലേക്ക കള്ളില്‍ നിന്ന് വെള്ളം ചീറ്റിച്ചുകൊണ്ടായിരുന്നു ഈ റോബോട്ടിന്‍റെ കരച്ചില്‍.
വീണ്ടും മടങ്ങിവരും എന്ന് പറഞ്ഞു കൊണ്ടാണ് യന്ത്രമനുഷ്യന്‍ കാണികളോട് വിടപറഞ്ഞത്.
ദുബായിലെ വിന്‍റേമിയ ഗാലറിയാണ് ഇത്തരത്തില്‍ സ്വയം ശ്രുതി മീട്ടുന്ന ഉപകരണങ്ങളുമായി ഈ മേളയ്ക്ക് എത്തിയത്. ക്യുആര്‍ മാജിക് എന്ന സിസ്റ്റം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നതെന്ന് വിന്‍റേമിമ മാനേജിംഗ് ഡയറക്ടര്‍ ഗാഥ കനാഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സിഡികള്‍ പ്ലേ ചെയ്ത് പിയാനോയും വയലിനും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിപ്പിക്കാം.
സ്വയം പ്രവര്‍ത്തിക്കുമെങ്കിലും ഈ ഉപകരണങ്ങള്‍ക്ക് വില അല്‍പം കൂടും. 1,25,000 ദിര്‍ഹമാണ് വയലിന്‍റെ വില. പിയാനോയ്ക്ക് ആകട്ടെ 1,55,000 ദിര്‍ഹം നല്‍കണം.
ജൈടെക്സിനോട് അനുബന്ധിച്ച് വിവിധ സെമിനാറുകളും നടന്നു. ദുബായ് എയര്‍പോര്‍ട്ട് എക്സ് പോയില്‍ ഐടി അനുബന്ധ ഉത്പന്നങ്ങളുടെ വില്‍പ്പന മേളയായ ഷോപ്പറും സംഘടിപ്പിച്ചിരുന്നു.
-