അബുദാബി : കേരള സോഷ്യല്‍ സെന്റര്‍, അബുദാബിയുടെ ആഭിമുഖ്യത്തില്‍ ‘ഇ. എം. എസ്. ജന്മ ശതാബ്ദി ആഘോഷം’ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 1, ശനിയാഴ്ച വൈകീട്ട് 08:30ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ചാണ് പരിപാടി. ടി. പി. ഭാസ്കര പൊതുവാള്‍, രാജ ശേഖരന്‍ നായര്‍, ഉദയന്‍ കുണ്ടം കുഴി, നജീം കെ. സുല്‍ത്താന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിക്കും. സാംസ്കാരിക സമ്മേളനം, കാവ്യ മേള, നാടന്‍ പാട്ട്, വാര്‍ത്ത – ചിത്ര – പുസ്തക പ്രദര്‍ശനം, ഡോക്യുമെന്ററി എന്നിവയാണ് കാര്യ പരിപാടികള്‍.


യു. എ. ഇ. യൂനിവേഴ്സിറ്റി അല്‍ ഐന്‍ പെട്രോ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ പ്രഥമ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും മലയാളിയുമായ ശനൂഫ് മുഹമ്മദിന് തൃശൂര്‍ ജില്ലാ എസ് വൈ എസ് കമ്മിറ്റിയുടെ ഉപഹാരം നാട്ടിക അബൂബക്കര്‍ ഹാജി നല്‍കുന്നു. തൃശൂര്‍ ജില്ലയിലെ തൊഴിയൂര്‍ നിവാസിയായ ശനൂഫ് മാതാപിതാ ക്കള്‍ക്കൊപ്പം അബുദാബിയിലാണ് താമസം.
അബുദാബി മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉല്‍ഘ്ടനം പ്രശസ്ത കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്‍വ്വഹിക്കും. മെയ് 29 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് എന്‍. പി. സി. സി. സീനിയര്‍ റിക്രിയേഷനില്‍ ഒരുക്കുന്ന പരിപാടിയില്‍ കവി അരങ്ങ്, ഹ്രസ്വ സിനിമാ പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും.





