കേരള സോഷ്യല്‍ സെന്‍റര്‍ ഭരണ സമിതി

April 6th, 2009

അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതി ചുമതലയേറ്റു. കെ. ബി. മുരളി (പ്രസിഡന്‍റ്), ലൈനാ മുഹമ്മദ് (ജന.സിക്രട്ടറി), ബാബു വടകര (വൈസ്. പ്രസി), അബ്ദുല്‍ അജീബ് (ട്രഷറര്‍), സഫറുള്ള പാലപ്പെട്ടി (ജോയിന്‍റ് സിക്ര), നൌഷാദ് (അസി. ട്രഷറര്‍),
മാമ്മന്‍. കെ. രാജന്‍ (സാഹിത്യ വിഭാഗം സിക്രട്ടറി), ടി. എം. സലീം, സിയാദ് കൊടുങ്ങല്ലൂര്‍ (കലാ വിഭാഗം), എസ്. എ. കാളിദാസന്‍, പി. പി. റജീദ് (കായിക വിഭാഗം), മധു പരവൂര് ‍(ഇവെന്‍റ് കോഡിനേറ്റര്‍), ബിജിത് കുമാര്‍ (ലൈബ്രറി), പി. എ. മോഹന്‍ദാസ് (ജീവ കാരുണ്യം), ഗോവിന്ദന്‍ നമ്പൂതിരി (ഓഡിറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
 
അബുദാബി ശക്തി തിയ്യറ്റേഴ്സില്‍ നില നിന്നിരുന്ന വിഭാഗീയതകള്‍ മാറി രണ്ടു വിഭാഗവും ഒന്നിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്രാവശ്യം വോട്ടെടുപ്പില്ലാതെ, ഐക്യ കണ്ഠേന മാനേജിങ്ങ് കമ്മിറ്റി തിരഞ്ഞെടുത്തത്. ഈ കമ്മിറ്റിയില്‍ ശക്തിയെ ക്കൂടാതെ, യുവ കലാ സാഹിതി, മാക് അബുദാബി, കല അബുദാബി എന്നീ അമേച്വര്‍ സംഘടനകള്‍ക്കും പ്രാതിനിധ്യമുണ്ട്.
 
കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍, എന്‍. വി. മോഹനന്‍, എം. യു. വാസു, മുഗള്‍ ഗഫൂര്‍, ഇ. പി. സുനില്‍, ജയരാജ്, മുസമ്മില്‍, ഡോ. മൂസ പാലക്കല്‍, പി. എം. ഇബ്രാഹിം കുട്ടി, വനജ വിമല്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
 
പി. എം.അബ്ദുല്‍ റഹിമാന്‍, അബു ദാബി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകം നേരിടുന്ന ഏറ്റവും വലിയ ദുരന്തം സ്നേഹമില്ലായ്മ : അഡ്വ. ഇസ്‌ മയില്‍ വഫ

April 6th, 2009

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തം പരസ്പരം സ്നേഹമില്ലാ യ്മയാണെന്ന് പ്രശസ്ത സൈക്കോളജിസ്റ്റും പരിശീലകനുമായ അഡ്വ. ഇസ്മ യില്‍ വഫ അഭിപ്രായപ്പെട്ടു. അബു ദാബി സുഡാനി സെന്ററില്‍ എസ്‌.വൈ.എസ്‌. അബു ദാബി സെന്‍ ട്രല്‍ കമ്മിറ്റിയുടെ മീലാദ്‌ പരിപാടികളുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
 
ഒരു വിഭാഗത്തിനോടുള്ള വെറുപ്പില്‍ നിന്നാണ്‌ ലോകം അഭിമുഖീകരിക്കുന്ന ഭീകരവാദവും തീവ്രവാദവും ഉടലെടുക്കുന്നത്‌. മറ്റുള്ളവരോടുള്ള സ്നേഹമില്ലായ്മ മനസ്സില്‍ വെറുപ്പ്‌ നിറക്കുന്നു. ദാരിദ്യവും പട്ടിണിയും അപ്രകാരം തന്നെ. സഹ ജീവികളോടുള്ള സ്നേഹ മില്ലായ്മയാണ്‌ രാജ്യത്ത്‌ ദാരിദ്യവും പട്ടിണിയും ഉണ്ടാക്കുന്നത്‌. പണക്കാരന്‍ പാവപ്പെട്ടവനോട്‌ കരുണയും സ്നേഹവു മില്ലാത്തവരായി തീര്‍ന്നതും സ്നേഹത്തിന്റെ അഭാവം കൊണ്ട്‌ തന്നെ. വഫ വിശദീകരിച്ചു. ഭൗതിക വിദ്യഭ്യാസം നേടുന്നതിനൊപ്പം ആത്മീയ വിദ്യ കരസ്ഥമാ ക്കേണ്ടതിന്റെ ആവശ്യകത എല്ലാ രക്ഷിതാക്കളും മനസ്സിലാക്കുകയും അതിനു സമയം കണ്ടെത്തുകയും വേണം. ഇസ്മയില്‍ വഫ പറഞ്ഞു.
 

 
സമാപനത്തോ ടനുബന്ധിച്ച്‌ മദ്രസ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും ബുത്തീനിലെ അറബി ബുര്‍ ദ സംഘത്തിന്റെ നേതൃത്വത്തില്‍ ബുര്‍ദ്ദ ആലാപനവും ഉണ്ടായിരുന്നു. ശൈഖ്‌ ഹുസ്സൈന്‍ അസ്സഖാഫ്‌, മുസ്തഫ ദാരിമി, കെ.കെ.എം. സ അ ദി തുടങ്ങിയവര്‍ പ്രസംഗിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡോ. ബി. ആര്‍. ഷെട്ടിയെ ആദരിക്കുന്നു

April 4th, 2009

പത്മശ്രീ അവാര്‍ഡ് നേടിയ ഡോ. ബി. ആര്‍. ഷെട്ടിയെ അബുദാബിയിലെ സാംസ്കാരിക സംഘടനകള്‍ ആദരിക്കുന്നു. ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, കേരളാ സോഷ്യല്‍ സെന്‍റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, ഇന്ത്യന്‍ ലേഡീസ് അസ്സോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നു സംഘടിപ്പിക്കുന്ന ഈ ചടങ്ങില്‍ ഇവിടുത്തെ പ്രമുഖ അമേച്വര്‍ സംഘടനകളും, പ്രാദേശിക കൂട്ടായ്മകളും ചേരുന്നു.
 
ഏപ്രില്‍ നാല് ശനിയാഴ്ച രാത്രി 7:30ന് അബുദാബി നാഷണല്‍ തിയ്യറ്ററില്‍ നടക്കുന്ന അനുമോദന ചടങ്ങില്‍ ബാച്ച് ചാവക്കാട്, ഒരുമ ഒരുമനയൂര്‍ എന്നീ കൂട്ടായ്മകള്‍, തങ്ങളുടെ പ്രാതിനിധ്യം ഉണ്ടാവുമെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബിയിലും വരുന്നു ചുങ്കം

April 2nd, 2009

ദുബായിക്ക് പിന്നാലെ അബുദാബി നഗരത്തിലെ റോഡുകളിലും ചുങ്കം വരുന്നു. നഗരത്തിലെ റോഡുകളില്‍ തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ചുങ്കം നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. റോഡുകളില്‍ തിരക്ക് കൂടിയ സമയങ്ങളില്‍ ടോള്‍ തുക കൂടുതലും തിരക്ക് കുറവുള്ള സമയത്ത് കുറഞ്ഞ തുകയും ഈടാക്കാനാണ് ആലോചിക്കുന്നത്. എന്ന് മുതല്‍ ടോള്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ദുബായില്‍ സാലിക്ക് എന്ന പേരില്‍ റോഡ് ചുങ്കം ഇപ്പോള്‍ നിലവിലുണ്ട്. സ്വകാര്യ വാഹന ഉപയോഗം കുറച്ച് പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘THE മൂട്ട ’ ബ്രോഷര്‍ പ്രകാശനം

March 31st, 2009

ജനൂസിന്റെ ബാനറില്‍ ജനാര്‍ദ്ദനന്‍ നായര്‍ നിര്‍മ്മിക്കുന്ന ‘THE മൂട്ട’ യുടെ ബ്രോഷര്‍, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററിലെ തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഭാവാഭിനയ ചക്രവര്‍ത്തി മധു, പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മക്ക് നല്‍കി ക്കൊണ്ട് പ്രകാശനം ചെയ്തു.
 
പ്രവാസിയുടെ ജീവിതത്തിലെ നിസ്സാരമെന്ന് തോന്നാവുന്ന കാര്യങ്ങളെ ഹാസ്യാ ത്മകമായി ദൃശ്യാ വിഷ്കരിക്കുന്ന ‘THE മൂട്ട’ എന്ന മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ ഗള്‍ഫിലെ സമ്പന്നരായ പ്രവാസികളുടെ ജീവിതത്തിലും സാധാരണക്കാരായ ബാച്ചിലര്‍മാരുടെ ജീവിതത്തിലും അസ്വസ്ഥതകള്‍ വിതക്കുന്ന മൂട്ട എന്ന കൊച്ചു ജീവിയുടെ ലീലാ വിലാസങ്ങളെ ചിത്രീകരിക്കുന്നു.
 
പ്രവാസികള്‍ നിത്യ ജീവിതത്തില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന രസകരമായ സംഭവങ്ങള്‍ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വരച്ചു കാട്ടുകയാണ് സംവിധായകന്‍ ജെന്‍സണ്‍ ജോയ്.
 
സംഗീത സംവിധാനം ധനേഷ്, ഓര്‍ക്കസ്ട്ര സാംസണ്‍ കലാഭവന്‍. പുതുമുഖ ഗായകന്‍ അമല്‍ പാടി അഭിനയി ച്ചിരിക്കുന്നു. കൂടെ ബാബു ഷാജിന്‍, സഗീര്‍ ചെന്ത്രാപ്പിന്നി, ഫ്രെഡിന്‍, ഷംജു, റിയാസ്, റോജിന്‍ എന്നിവരും കഥാ പാത്രങ്ങള്‍ക്ക് ജീവനേകുന്നു.
 

 
ചടങ്ങില്‍ ടി. എന്‍. പ്രതാപന്‍ (എം. എല്‍. എ), യു. എ. ഇ. എക്സ്ചേഞ്ച് സി. ഇ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി, മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
‘മറിയാമ്മക്കായി’ എന്ന വീഡിയോ ആല്‍ബത്തിലെ ‘അരച്ചോ തിരിച്ചോ’ എന്ന ഗാന ചിത്രീകരണത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാ കര്‍ഷിച്ചിരുന്ന ജെന്‍സണ്‍ ജോയ് അബുദാബിയിലെ കലാ രംഗത്ത് ഇതിനകം തന്നെ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുന്ന ഒരു കലാ കാരനാണ്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 10 of 18« First...89101112...Last »

« Previous Page« Previous « ഹ്യൂഗോ ഷാവേസ് ഖത്തറിലേക്ക്
Next »Next Page » ഖത്തറിലെ ക്രിസ്ത്യന്‍ പള്ളിയുടെ ഉദ്ഘാടനം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine