ഇന്ത്യാ അറബ് ബന്ധങ്ങളില്‍ പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ത്തു കൊണ്ട് ലോക മലയാളികള്‍ക്ക് അഭിമാനമായി മാറിയ ഇന്തോ അറബ് സാംസ്കാരികോത്സവം മൂന്നാമദ്ധ്യായത്തിന് ഫെബ്രുവരി 26, വ്യാഴാഴ്ച തിരശ്ശീല ഉയരുകയായി. അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്തോ അറബ് സാംസ്കാരികോത്സവം, യു. എ. ഇ. യിലെയും ഭാരതത്തിലേയും സാംസ്കാരിക – സാഹിത്യ മണ്ഡലങ്ങളില്‍ ഇതിനകം ചര്‍ച്ചാ വിഷയമായി തീര്‍ന്നിട്ടുണ്ട്.
പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും, സി. പി. ഐ. ജന.സിക്രട്ടറിയുമായ ഡി.രാജാ (എം.പി), യു.എ.ഇ.യിലെ ഇന്‍ഡ്യന്‍ അംബാസ്സിഡര്‍ തല്‍മീസ് അഹമ്മദ്, ഫെഡറല്‍ നാഷ്ണല്‍ കൌണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ അഹ് മദ് ഷബീബ് അല്‍ ദാഹിരി, എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയന്‍ ചെയര്‍മാന്‍ ഹാരെബ് അല്‍ ദാഹിരി, വിദേശ കാര്യ മന്ത്രാലയത്തിലെ മത്താര്‍ അലി അല്‍ മന്‍സൂരി, ലബനീസ് സ്കോളര്‍ പ്രൊഫസര്‍. മിത്രി ബൌലൂസ്, യു.എ.ഇ. യിലെ സിനിമാ സംവിധായകന്‍ ഫാദില്‍ സഈദ് അല്‍ മുഹൈരി, മലയാളത്തിലെ പ്രശസ്തരായ സി. രാധാകൃഷ്ണന്‍, കെ. അജിത, കാര്‍ട്ടൂണിസ്റ്റ് റ്റോംസ് തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.
തുടര്‍ന്ന് കലാ പരിപാടികളുടെ ഭാഗമായി ഈജിപ്റ്റിലെ പ്രശസ്തമായ ‘തനൌറ’ നൃത്തവും, രാജസ്ഥാനില്‍ നിന്നുള്ള ‘സത്യാനാ – രംഗീല’ എന്ന ഫോക്ക് സംഗീത നൃത്ത വിരുന്നും ഉണ്ടായിരിക്കും.
പത്ത് ദിവസങ്ങളിലായി മാര്‍ച്ച് 7 വരെ നീളുന്ന ‘ഇന്തോ അറബ് സാംസ്കാരികോത്സവ’ ത്തില്‍ സാഹിത്യ സെമിനാര്‍, സാമ്പത്തിക സെമിനാര്‍, വനിതാ സമ്മേളനം, സംവാദം, പുസ്തക പ്രദര്‍ശനം, ചിത്ര പ്രദര്‍ശനം, ചലച്ചിത്ര മേള, കഥ – കവിയരങ്ങ്, ഫോട്ടോ ഗ്രാഫി മത്സരം ജുഗല്‍ ബന്ധി, കളരിപ്പയറ്റ്, നാടകം, ശാസ്ത്രീയ നൃത്തങ്ങള്‍, ഗാനമേള തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും.
പത്മശ്രീ ജേതാവ് ഡോ. ബി. ആര്‍. ഷെട്ടി, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഗംഗാ രമണി, ഒസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി എന്നിവരെ ഈ സാംസ്കാരികോത്സവ വേദിയില്‍ ആദരിക്കും. മുന്‍ ചീഫ് ജസ്റ്റിസ് എ. എം.അഹ് മദി, പ്രൊഫ. മധുസൂദനന്‍ നായര്‍, വി. എസ്. അനില്‍ കുമാര്‍, സുഭാഷ് ചന്ദ്രന്‍, എം. ജി. ശശി, ഡോ. കെ.എന്‍. ഹരിലാല്‍, പ്രൊഫ. സി.പി. ചന്ദ്രശേഖര്‍, ശ്രീമതി. ലാജോ ഗുപ്ത, ഡോ. ഷിഹാബ് അല്‍ ഘാനിം, ഖാലിദ് അല്‍ ബുദൂര്‍, മുഹമ്മദ് ഈദ്, അഹ് മദ് അദ്നാന്‍, ഉസ്താദ് റഫീഖ് ഖാന്‍, പണ്ഡിറ്റ് രാജേന്ദ്ര നകോഡ് എന്നീ കലാ സാംസ്കാരിക സാഹിത്യ മണ്ഡലങ്ങളിലെ പ്രഗല്‍ഭര്‍ ഇന്തോ അറബ് സാംസ്കാരികോത്സവത്തിന്റെ ഭാഗഭാക്കാവുന്നു.
ഇന്തോ അറബ് സാംസ്കാരികോത്സവം വെബ് സൈറ്റ്
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി