പ്രവാസി സമൂഹത്തിന് അഭിമാനമായി മാറിയ ഇന്തോ അറബ് സാംസ്കാരിക ഉത്സവത്തിന് വ്യാഴാഴ്ച അബുദാബിയില്‍ തിരി തെളിയും. അവതരണ ഭംഗി കൊണ്ടും, വിഷയത്തിലെ പ്രത്യേകത കൊണ്ടും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ശ്രദ്ധേയമായി തീര്‍ന്ന ഇന്തോ അറബ് സാംസ്കാരിക ഉത്സവം, ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ കരുത്തുറ്റ താക്കുവാനും ഇരു രാജ്യങ്ങളും ഒന്നിച്ചു ചിന്തിച്ച് മുന്നേറുവാനുമുള്ള പ്രചോദന മാകുമെന്നും കണക്കാ ക്കപ്പെടുന്നു.
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക ഉത്സവത്തിന്‍റെ വിളംബരം ഫെബ്രുവരി 12 വൈകിട്ട് എട്ടു മണിക്ക് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് നിര്‍വഹിക്കും. ടോംസിനോടൊപ്പം ബോബനും മോളിയും മുഖ്യ അതിഥികള്‍ ആയിരിക്കും.
വൈകിട്ട് 5:30നു വിദ്യാര്‍ത്ഥി കള്‍ക്കായി ‘തീവ്രവാദവും മാനവികതയും’ എന്ന വിഷയത്തെ ആസ്പദമാക്കി കാര്‍ട്ടൂണ്‍ രചനാ മത്സരവും, മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുല്‍ കലാമിനെ കഥാ പാത്രമാക്കി കാരിക്കേച്ചര്‍ മത്സരവും കെ. എസ്. സി. യില്‍ നടക്കും.
വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന കാര്‍ട്ടൂണ്‍ ക്യാമ്പും , മലയാള കാര്‍ട്ടൂണുകളുടെ ചരിത്രത്തെ ആസ്പദമാ ക്കിയുള്ള സെമിനാറും ടോംസുമായുള്ള മുഖാമുഖവും ഉണ്ടായിരിക്കും.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


ബാബറി മസ്ജിദിന്റെ തകര്‍ച്ചയോട് കൂടി അരക്ഷിതരായ, വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ക്ക് ദിശാ ബോധം നല്‍കാന്‍ കഴിഞ്ഞു എന്നതാണ് സുലൈമാന്‍ സേട്ടു സാഹിബ് രൂപം നല്കിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേട്ടം എന്ന് ഐ. എന്‍. എല്‍. സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഹംസ ഹാജി പ്രസ്താവിച്ചു. അബുദാബി ഐ. എം. സി. സി. പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ഏക ദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഹ് മത്തില്ലില്‍ ആലമീന്‍ അഥവാ ലോക അനുഗ്രഹിയായ പ്രവാചകന്‍ എന്ന പ്രമേയവുമായി മുസ്വഫ എസ്. വൈ. എസ്. ഫെബ്രുവരി 3 മുതല്‍ ഏപ്രില്‍ 3 വരെ രണ്ട് മാസ കാലയളവില്‍ നടത്തുന്ന മീലാദ് കാമ്പയിന്‍ 2009 ന്റെ ഭാഗമായി സംഘടിപ്പിച്ച വേദിയില്‍ പ്രമുഖ യുവ പണ്ഡിതനും വാഗ്മിയുമായ കെ. കെ. എം. സ അദി നബി ദിനാഘോഷം പ്രമാണങ്ങളിലൂടെ എന്ന വിഷയത്തിലുള്ള പ്രഭാഷണം നടത്തി. ക്ലിപുകള്‍ സഹിതം പ്രസ്ഥുത പ്രഭാഷണത്തിന്റെ വീഡിയോ സി.ഡികള്‍ 13/02/09 നു ന്യൂ മുസ്വഫയില്‍ നടക്കുന്ന മുന്നൊരുക്ക സമ്മേളന വേദിയില്‍ പ്രകാശനം ചെയ്യുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ‘സര്‍ഗ്ഗ സൌഹ്യദ സംഗമം’ കെ. എസ്. സി. മിനി ഹാളില്‍ ഫെബ്രുവരി 6 വെള്ളിയാഴ്ച രാത്രി 8:30ന് നടക്കും. കെ. എസ്. സി. യുടെ ‘സാഹിത്യോത്സവ് 2009’ സാഹിത്യ മത്സരങ്ങളില്‍ സമ്മാനം നേടിയ സൃഷ്ടികളുടെ അവതരണവും ചര്‍ച്ചയും, കഴിഞ്ഞ ദിവസം അവതരി പ്പിച്ചിരുന്ന മുച്ചീട്ടു കളിക്കാരന്റെ മകള്‍ എന്ന ബഷീര്‍ കൃതിയുടെ നാടകാ വിഷ്കാരത്തെ കുറിച്ച് ഒരു അവലോകനവും ചര്‍ച്ചയും നടക്കും.






