ട്രെയ്സ് വാര്‍ഷികം അബുദാബിയില്‍

February 1st, 2009

തൃശ്ശൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ട്രെയ്സ് (TRACE) യു. എ. ഇ. ഘടകത്തിന്റെ വാര്‍ഷിക സംഗമം ഈ മാസം 6ന് അബുദാബിയില്‍ നടക്കും. അബുദാബി കോര്‍ണീഷ് ഷെറാട്ടണ്‍ ഹോട്ടലില്‍ രാവിലെ 9 മണിക്ക് വാര്‍ഷിക പരിപാടികള്‍ ആരംഭിക്കുമെന്ന് സെക്രട്ടറി പി. വി. ബാലമുരളി അറിയിച്ചു. ചലചിത്ര താരം ജഗദീഷ് മുഖ്യ അതിഥി ആയിരിക്കും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

“നാടക സൌഹ്യദം” ശ്രദ്ധേയമായി

January 30th, 2009

സൌഹ്യദത്തിന്‍റെ അണയാത്ത തിരികള്‍ കൂടുതല്‍ പ്രഭയോടെ ജ്വലിപ്പിച്ചു കൊണ്ട് നാടക സൌഹ്യദത്തിന് തിരശ്ശീല ഉയര്‍ന്നു. നാടക പ്രവര്‍ത്തകരുടെ ഈ കൂട്ടായ്മയുടെ ആദ്യ സമാഗമം അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്നു. യു. എ. ഇ. യിലെ കലാ രംഗത്ത് സജീവമായിരുന്ന സുഹൃത്തുക്കളുടെ ദീപ്ത സ്മരണകളും മണ്‍ മറഞ്ഞു പോയ നാടക ആചാര്യന്‍മാരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമവും അര്‍പ്പിച്ചു കൊണ്ട് സംഘാടകന്‍ കെ. എം. എം. ഷരീഫ്, സൂത്രധാരന്‍ റോബിന്‍ സേവ്യര്‍, സംവിധായകന്‍ മാമ്മന്‍ കെ. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാടക സൌഹൃദം സംഘാടകര്‍ അവതരിപ്പിച്ച ‘സിഗ്നേച്ചര്‍’ എന്ന വിളംബരത്തോടെ ആരംഭിച്ച ചടങ്ങില്‍, മുഖ്യാതിഥി ആയിരുന്ന ശ്രീ. നിസ്സാര്‍ സെയ്ത് പരിപാടി ഉല്‍ഘാടനം ചെയ്തു. കെ. ബി. മുരളി, കെ. കെ. രമണന്‍, എ. എല്‍. സിയാദ്, ടി. പി. ഗംഗാധരന്‍, ഇ. ആര്‍. ജോഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി. എം. അബ്ദുല്‍ റഹിമാന്‍ നന്ദി പറഞ്ഞു.

തുടര്‍ന്ന്, സാരഥി കുളത്തൂര്‍ തയ്യാറാക്കി ജാഫര്‍ കുറ്റിപ്പുറം സാക്ഷാത്കാരം നിര്‍വ്വഹിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മുച്ചീട്ടു കളിക്കാരന്റെ മകള്‍’ രംഗാവിഷ്കാരം അരങ്ങേറി. പാടി പ്പതിഞ്ഞ പാട്ടുകളുടെ അകമ്പടിയോടെ അത്യന്തം തന്‍മയത്വത്തോടെ ആവിഷ്കരിച്ച മുച്ചീട്ടു കളിക്കാരനില്‍ അനന്ത ലക്ഷ്മി, ഇടവേള റാഫി, ബിജു കിഴക്കനേല, അബൂബക്കര്‍, ഹരി അഭിനയ, ഗഫൂര്‍ കണ്ണൂര്‍, മന്‍സൂര്‍, മുഹമ്മദാലി, ഷാഹിദ് കൊക്കാട്, എന്നിവര്‍ പ്രധാന കഥാ പാത്രങ്ങള്‍ക്ക് വേഷ പ്പകര്‍ച്ചയേകി. രതി ചന്ദ്രശേഖരന്‍, സാബിര്‍ മാടായി, അഷറഫ് എന്നിവരുടെ ഗാനാ ലാപനവും ശിവ ശങ്കരന്‍ ഒരുക്കിയ രംഗ പടവും, ദാസ്, റഹ്മത്ത് അലി ടീമിന്റെ ശബ്ദ – വെളിച്ച ക്രമീകരണവും ഏറെ മനോഹരമായി.

ദേവിക രതീഷ്, ഇവാന കുഞ്ഞു മോന്‍, ഫാത്തിമ അഷറഫ്, ഐശ്വര്യ നാരായണന്‍, അഞ്ജലി വര്‍മ്മ, ഷിനോ ബാബു, അവിനാഷ് വാസു, ഫര്‍സീന്‍ അഷറഫ്, എന്നിവര്‍ അവതരിപ്പിച്ച നാടന്‍ പാട്ടിന്റെ ദ്യശ്യാ വിഷ്കാരം സതീശന്‍ കുണിയേരി സംവിധാനം ചെയ്തു.

കെ. വി. സജാദ്, ഇ. പി. സുനില്‍, സഗീര്‍ ചെന്ത്രാപ്പിന്നി, ശാലിനി ഗോപാലന്‍, വിനോദ് കരിക്കാട്, മഹേഷ്, ഹാരിഫ് ഒരുമനയൂര്‍, ഗോപാലന്‍ തുടങ്ങിയവര്‍ അണിയറയിലും പ്രവര്‍ത്തിച്ചു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. വിന്‍റര്‍ ‍സ്പോര്‍ട്സ്

January 28th, 2009

അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. ഓപ്പണ്‍ വിന്‍റര്‍ സ്പോര്‍ട്സ് (കായിക മത്സരങ്ങള്‍) ജനുവരി 30 വെള്ളിയാഴ്ച ഡിഫന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. പതിമൂന്ന് ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങള്‍ ഉണ്ടായിരിക്കും. രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കെ. എസ്. സി. യില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് വാഹന സൌകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 050 57 28 138 / 02 631 44 55

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

മീലാദ്‌ ഫെസ്റ്റ്‌ 2009 സ്വാഗത സംഘം

January 27th, 2009

മുസ്വഫ എസ്‌. വൈ. എസ്‌. കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നബി ദിന ആഘോഷ പരിപാടികള്‍ റഹ്‌മത്തുല്‍ ലില്‍ ആലമീന്‍ അഥവാ ലോകനുഗ്രഹി എന്ന പ്രമേയവുമായി വിപുലമായി നടത്തുവാന്‍ മുസ്വഫ എസ്‌. വൈ. എസ്‌. ആസ്ഥാനമായ വാദി ഹസനില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ്‌ കമ്മറ്റി തീരുമാനിച്ചു. വര്‍കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബ്‌ദുല്ല കുട്ടി ഹാജി ചെയര്‍മാന്‍ , ബഷീര്‍ പി. ബി. വെള്ളറക്കാട്‌ ജനറല്‍ കണ്‍‌വീനര്‍, മുഹമ്മദ്‌ കുട്ടി ഹാജി കൊടിഞ്ഞി ട്രഷററുമായി മുസ്വഫയിലെ വിവിധ ഏരിയകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

മീലാദ്‌ പ്രഭാഷണങ്ങള്‍, മൗലിദ്‌ മജ്‌ലിസുകള്‍, ബുര്‍ദ ആസ്വാദന വേദി, മദ്‌ഹ്‌ ഗാന മത്സരം, ജനറല്‍ ക്വിസ്‌, കുടുംബ സംഗമം, വനിതാ ക്വിസ്‌, ഖുര്‍ ആന്‍ പാരായണ മത്സരം, പ്രബന്ധ രചനാ മത്സ്രരം ,മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍, വി. സി. ഡി. വിതരണം, പുസ്തക പ്രസിദ്ധീകരണം, പ്രവര്‍ത്തക സംഗമം, ദുആ സമ്മേളനം, അന്ന ദാനം തുടങ്ങി വിവിധ പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചു. പരിപാടികളില്‍ കേരളത്തില്‍ നിന്നെത്തുന്ന പണ്ഡിതന്മാര്‍, യു. എ. ഇ. യില്‍ നിന്നും പ്രമുഖ പണ്ഡിതന്മാര്‍, സാസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ്.

മീലാദ്‌ ഫെസ്റ്റ്‌ 2009 മുന്നൊരുക്ക സംഗമം ഫെബ്രുവരി 13 നു വെള്ളിയാഴ്ച രാത്രി ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍ മാര്‍കറ്റിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 02-5523491 055-9134144 050-6720786

അബു ബക്കര്‍, ഓമച്ചപ്പുഴ

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതീയര്‍ക്കായി ഒരു വെബ്സൈറ്റ്

January 23rd, 2009

പ്രവാസികള്‍ക്കു വേണ്ടി രൂപ കല്‍പ്പന ചെയ്ത വെബ്സൈറ്റ് www.care4nri.com അഡ്വ. ചന്ദ്രശേഖരന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു. അല്‍ഐന്‍ സോഷ്യല്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍, സൈറ്റിന്‍റെ ഉപജ്ഞാതാക്കളായ അശോക് കുമാര്‍, നാസ്സര്‍ എന്നിവരും
ഡെസര്‍ട്ട് വിഷന്‍ ചെയര്‍മാന്‍ മെഹമൂദ്, അതുല്യ ചെയര്‍മാന്‍ ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു.

ഈ വെബ്സൈറ്റ്, പ്രവാസികള്‍ പരമാവധി പ്രയോജന പ്പെടുത്തണമെന്ന് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച ഷാജി പറഞ്ഞു.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി




-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 15 of 18« First...10...1314151617...Last »

« Previous Page« Previous « ഡോ. വി.എന്‍. രാധാക്യഷ്ണന് പുരസ്ക്കാരം
Next »Next Page » പ്രവാസി സുരക്ഷക്ക് എന്തു പറ്റി? »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine