ദുബായ് : പ്രവാസി സുരക്ഷ കുടുംബ ആരോഗ്യ പദ്ധതിയെ കുറിച്ച് അതില്‍ അംഗങ്ങളായ പ്രവാസികള്‍ക്ക് ശരിയായ വിവരം നല്‍കണം എന്ന് പീപ്പ്‌ള്‍സ് കള്‍ച്ചറല്‍ ഫോറം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടായിരത്തില്‍ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഒരു പദ്ധതിയാണ് പ്രവാസി സുരക്ഷാ കുടുംബ ആരോഗ്യ പദ്ധതി. വര്‍ഷത്തില്‍ 990/- രൂപ വെച്ച് ഓരോ പ്രവാസിയില്‍ നിന്നും ഈടാക്കിയ തുക കോടികള്‍ വരും. 2005 വരെ കാലാവധി പറഞ്ഞിരുന്ന പദ്ധതി കഴിഞ്ഞ് ഇത്രയും വര്‍ഷം ആയിട്ടും ഇതെ കുറിച്ച് അന്വേഷിച്ച് നോര്‍ക ഓഫീസില്‍ എത്തുന്നവരോട് അവര്‍ കൈ മലര്‍ത്തുകയാണ് എന്ന് ഫോറം ആരോപിച്ചു. ഈ പദ്ധതിക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ ന്യയമായും പ്രവാസികള്‍ക്ക് അവകാശം ഉണ്ട്. ഇത് സര്‍ക്കാര്‍ വ്യക്തമാക്കണം എന്ന് ഫോറം ദുബായ് കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മഹറൂഫ് ഉല്‍ഘാടനം ചെയ്തു. മൊഹിനുദ്ദീന്‍ ചാവക്കാട്, ഇസ്മായില്‍ ആരിക്കടി, അബ്ദുള്ള പൊന്നാനി, പി. പി. കെ. മൂസ, മന്‍സൂര്‍ പൂക്കോട്ടൂര്‍, നസീര്‍ കഴക്കൂട്ടം, റഫീഖ് തലശ്ശേരി, ഹസ്സന്‍ കൊട്ട്യടി, അസീസ് സേട്ട്, അഷ്രഫ് എം. കെ. എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി അസീസ് ബാവ സ്വാഗതവും ട്രഷറര്‍ ഹക്കീം വഴക്കളായി നന്ദിയും പറഞ്ഞു.
– മുഹമ്മദ് ബള്ളൂര്‍
-