
ദുബായ് : വടകര പാര്‍ലമെന്‍റ് മണ്ഡലം നിവാസി കളുടെ പ്രാവാസി കൂട്ടായ്‌മ യായ വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. കരാമയിലെ വൈഡ് റേഞ്ച് റസ്റ്റോറന്‍റ് ഹാളില്‍ വെച്ച് നടന്ന പരിപാടി യില്‍ ദുബായ് ലെ വിവിധ സംഘടന പ്രതിനിധി കളും മാധ്യമ പ്രവര്‍ത്തകരും സംഘടന യുടെ സജീവ അംഗങ്ങളോടോപ്പം ഒത്തു ചേര്‍ന്നു.

നോമ്പ് തുറക്കു ശേഷം നടന്ന ചടങ്ങില്‍ വടകര എന്‍. ആര്‍. ഐ. ഫോറം ജനറല്‍ സെക്രട്ടറി പ്രേമാനന്ദന്‍ കുനിയില്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അഡ്വ. സാജിദ് ആദ്ധ്യക്ഷ്യം വഹിച്ചു. വിശിഷ്ടാതിഥിയും ദുബായ് പബ്ലിക് പ്രോസിക്യൂഷേന്‍ ലീഗല്‍ ട്രാന്‍സിലേറ്റര്‍ അലവി കുട്ടി ഹുദവി പുണ്യ മാസമായ റംസാന്‍റെയും നോമ്പിന്‍റെയും പ്രാധാന്യത്തെ ക്കുറിച്ച് ‘വ്രതാനുഷ്ഠാനത്തിന്‍റെ നനാവിധ മുഖങ്ങള്‍’ എന്ന വിഷയ ത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.
സാമൂഹ്യ പ്രവര്‍ത്തകരായ റയീസ് തലശ്ശേരി, സാദിക്ക് അലി, മോഹനന്‍, റിസ്‌വാന്‍, സി. എച്ച്. അബൂബക്കര്‍, ഇസ്മയില്‍ പുനത്തില്‍ തുടങ്ങിയവര്‍ ഇഫ്താര്‍ സംഗമ ത്തില്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.
-അയച്ചു തന്നത് : രാമകൃഷ്ണന്‍
- pma





























