കാല്‍ നൂറ്റാണ്ടിലെ പ്രയത്നം കൊണ്ടും സ്തുത്യര്‍ഹമായ സേവനം കൊണ്ടും അയുര്‍വേദ / ടൂറിസം രംഗത്തും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്തും തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന ശാന്തി മഠം ബില്‍ഡേഴ്സ് ആന്‍ഡ് ഡവലപ്പേഴ്സ് ചെയര്‍മാന്‍ ഡോ. വി. എന്‍. രാധാക്യഷ്ണന് ‘ലൈഫ് അച്ചീവ്മെന്‍റ്’ അവാര്‍ഡ് നല്‍കി ഡെസര്‍ട്ട് വിഷന്‍ ആദരിച്ചു.
അല്‍ ഐന്‍ സുഡാനി സോഷ്യല്‍ ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡെസര്‍ട്ട് വിഷന്‍ ചെയര്‍മാന്‍ മെഹമൂദ്, ഐ. എസ്. സി. ജനറല്‍ സിക്രട്ടറി ജിമ്മി, ട്രഷറര്‍ നസീര്‍, പി. കെ. ബഷീര്‍, പ്രൊഫ. ഉമ്മന്‍ വര്‍ഗ്ഗീസ്, പ്രോഗ്രാം കോഡിനേറ്റര്‍ ഷാജി, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഏഷ്യാനെറ്റ് സിനിമാല ടീം അവതരിപ്പിച്ച കോമഡി ഷോയും വിവിധ കലാ പരിപാടികളും അരങ്ങേറി.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി



മര്‍ കസു സഖാഫത്തി സുന്നിയ്യ മുപ്പത്തി ഒന്നാം വാര്‍ഷിക പതിനാലാം സനദ് ദാന മഹാ സമ്മേളനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ജീവ കാരുണ്യ -വിദ്യഭ്യാസ പദ്ധതികള്‍ക്ക് മുസ്വഫയില്‍ നിന്നുള്ള വിഹിതത്തിനുള്ള ചെക്ക്, മുസ്വഫ എസ്. വൈ. എസ്, മര്‍കസ് കമ്മിറ്റികള്‍ക്ക് വേണ്ടി മര്‍കസ് സമ്മേളന പ്രചാരണ സമിതി പ്രതിനിധി അബ് ദുല്‍ ഗഫൂര്‍ , ഖമ റുല്‍ ഉലമ കാന്തപുരം അബൂ ബക്കര്‍ മുസ്ലിയാര്‍ക്ക് നല്‍കി. 350 ഹെക്റ്റര്‍ സ്ഥലത്ത് മെഡിക്കല്‍ ,എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളാണു മര്‍കസ് സമ്മേളനത്തോ ടനുബന്ധിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍, ജനുവരി 21 ബുധനാഴ്ച മുതല്‍ “കലോത്സവ്2009” എന്ന പേരില്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറും. ചിത്ര രചന, ലളിത ഗാനം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, മോണോ ആക്റ്റ്, പ്രഛന്ന വേഷം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടി ന്യത്തം എന്നീ ഇനങ്ങളില്‍ നാലു വേദികളിലായി മത്സരങ്ങള്‍ നടക്കും.
ഫലസ്തീനില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിഷ്കരുണം രാസായുധം വരെ ഉപയോഗിച്ച് സ്തീകളെയും കുട്ടികളെയും കൊന്നൊടുക്കി ഇസ്രാ ഈല്‍ നടത്തുന്ന നരനായാട്ടില്‍ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്വഫ എസ്. വൈ. എസ്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സംഗമം നടത്തുന്നു. 15 ജനുവരി വ്യാഴം ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള കാരവന്‍ ജുമാ മസ് ജി ദില്‍ നടക്കുന്ന സംഗമത്തില്‍ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 050-3223545 എന്ന നമ്പറില്‍ ബന്ധപ്പെടുക.





