ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തക ക്യാമ്പ് ഫെബ്രുവരി 20 വെള്ളിയാഴ്ച അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും. അബുദാബി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ ഏകദിന ക്യാമ്പില്‍ യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 4 മണി വരെയാണ് ക്യാമ്പ്.
സംഘടനാ പ്രവര്‍ത്ത കര്‍ക്കായി രാവിലെ നടക്കുന്ന വിഭാഗത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് ഒരു പഠന ക്ലാസ്സും, വൈകീട്ട് നടക്കുന്ന വിഭാഗത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിനെയും മലയാളം കമ്പ്യൂട്ടിംഗിനേയും പരിചയപ്പെടുത്തുന്ന ക്ലാസ്സും, വര്‍ത്തമാന കാലത്തെ ഡാര്‍വിന്റെ പ്രസക്തി എന്ന വിഷയത്തിലും ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. വൈകീട്ട് 2 മുതല്‍ 4 വരെ നടക്കുന്ന ഈ വിഭാഗം എല്ലാവര്‍ക്കു മായുമാണ് സജ്ജമാക്കി യിരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായും ബന്ധപ്പെടുക :
സുനില്‍ 050 58 10 907, ലക്ഷ്മണന്‍ 050 78 25 809
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി





അബുദാബി ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, കഴിഞ്ഞ ജൂലായ് മുതല്‍ നഗര വാസികള്‍ക്ക് നല്‍കി വന്നിരുന്ന സൌജന്യ ബസ്സ് യാത്രാ സൌകര്യം പതിനഞ്ചാം തിയ്യതിയോടെ നിര്‍ത്തലാക്കി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തില്‍ ഓരോ യാത്രക്കും ഒരു ദിര്‍ഹം വീതം ഈടാക്കി തുടങ്ങി. സ്ഥിരം യാത്രക്കായി 40 ദിര്‍ഹം വിലയുള്ള ‘ഒജ്റ’ സീസണ്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഒരു മാസം യാത്ര ചെയ്യാവുന്ന ഈ ടിക്കറ്റ് നഗരത്തിലെ പ്രമുഖ ഷോപ്പിങ്ങ് മാളുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഒജ്റ കിയോസ്കുകളിലും കിട്ടുന്നുണ്ട്. ഇതു കൂടാതെ ഒരു ദിവസത്തെ യാത്രക്കായി മൂന്ന് ദിര്‍ഹം വിലയുള്ള ടിക്കറ്റുകളും ലഭിക്കുന്നുണ്ട്. മുതിര്‍ന്ന പൌരന്‍മാര്‍ക്കും വികലാംഗര്‍ക്കും ഫ്രീ പാസ്സ് ലഭിക്കും എന്നറിയുന്നു. ഇപ്പോള്‍ നിലവിലുള്ള റൂട്ടുകള്‍ കൂടാതെ ഉടനെ തന്നെ പുതിയ ബസ്സുകള്‍ സര്‍വ്വീസ് തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മുസ്വഫ എസ്. വൈ. എസ്. ഫെബ്രുവരി 3 മുതല്‍ ഏപ്രില്‍ 3 വരെ റഹ് മത്തുല്ലില്‍ ആലമിന്‍ അഥവാ ലോകാനു ഗ്രഹിയായ പ്രവാചകന്‍ (സ) എന്ന പ്രമേയവുമായി നടത്തുന്ന മീലാദ് കാമ്പയിന്‍ 2009 ന്റെ ഭാഗമായി സംഘടിപ്പിച്ച മുന്നൊരുക്ക സംഗമത്തില്‍ കെ. കെ. എം. സ അദി പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി.
ഞായറാഴ്ച മുതല്‍ അബുദാബിയില്‍ ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിക്കും. മൊത്തം 30 ശതമാനം വര്‍ദ്ധനവുണ്ടാകും. പകല്‍ സമയത്ത് യാത്ര തുടങ്ങുന്നത് 2.60 ദിര്‍ഹം ആയിരുന്നത് 3 ദിര്‍ഹമായി വര്‍ദ്ധിക്കും. ഓരോ കിലോമീറ്ററിനും 1 ദിര്‍ഹവുമാണ് ചാര്‍ജ്. നഗരത്തിന് പുറത്ത് യാത്ര ചെയ്യുമ്പോള്‍ നല്‍കിയിരുന്ന ഇരട്ട ചാര്‍ജ് നിര്‍ത്തലാക്കി. പകരം 50 കിലോമീറ്ററില്‍ അധികം യാത്ര ചെയ്യുമ്പോള്‍ ഓരോ കിലോമീറ്ററിനും 1.50 ദിര്‍ഹം കൊടുക്കണം. രാത്രി 3.60 മിനിമം ചാര്‍ജില്‍ ഓടി തുടങ്ങുന്ന ടാക്സിക്ക് ഓരോ കിലോമീറ്ററിനും 1.20 ദിര്‍ഹം വീതമായിരിക്കും ഈടാക്കുക.






