ദോഹ: മത സൗഹാര്‍ദ ത്തിന്റെയും സമുദായ സ്‌നേഹത്തിന്റെയും വിളനിലമാണ് കേരളമെന്ന് ഖത്തര്‍ ഉപ പ്രധാന മന്ത്രിയും ഊര്‍ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്തിയ പ്രസ്താവിച്ചു. കേരളവുമായി പ്രത്യേകിച്ച് മലബാറുമായി ഖത്തറിന് പൗരാണിക കാലം മുതല്‍ക്കേ ബന്ധമുണ്ട്. അത് ചരിത്ര പരമാണ്. ഖത്തറില്‍ മലയാളികള്‍ പതിനായിര ക്കണക്കിലുണ്ട്. അവരുടെ സേവനവും സത്യ സന്ധതയും ഞങ്ങള്‍ക്കെന്നും അവരോടുള്ള മതിപ്പ് വര്‍ധിപ്പി ച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മിസൈമീറില്‍ ക്രിസ്ത്യന്‍ പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു മന്ത്രി.
പ്രകൃതി വാതക കരാറുമായി ബന്ധപ്പെട്ട് രണ്ടു തവണ ഇന്ത്യ സന്ദര്‍ശിച്ചു. ഒരിക്കല്‍ കേരളവും സന്ദര്‍ശി ച്ചിട്ടുണ്ടെന്ന് ഊര്‍ജ മന്ത്രി പറഞ്ഞു.
ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ അത്തിയയുടെ ഉദാര മനസ്‌കതയും സഹോദര സമുദായങ്ങളോടുള്ള ബഹുമാനവും സ്‌നേഹവുമാണ് ഖത്തര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സൗജന്യമായി സ്ഥലം അനുവദിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അല്‍ അത്തിയ പറഞ്ഞു.
40 ലക്ഷം ഖത്തര്‍ റിയാല്‍ ചെലവഴിച്ചു നിര്‍മിച്ച ഇന്റര്‍ഡിനോ മിനേഷന്‍ ക്രിസ്ത്യന്‍ പള്ളിയുടെ ഉദ്ഘാടനം അല്‍ അത്തിയ നിര്‍വഹിച്ചു. ഊര്‍ജ വ്യവസായ സഹ മന്ത്രി ഡോ. മുഹമ്മദ് അല്‍സാദാ, ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്‌വ എന്നിവര്‍ പ്രസംഗിച്ചു. ഐ. ഡി. സി. ചീഫ് കോ ഓര്‍ഡിനേറ്റര്‍ സിബി മാത്യു സ്വാഗതം പറഞ്ഞു. ഐ. ഡി. സി. സി. ചീഫ് കോ ഓര്‍ഡിനേറ്റര്‍ എന്‍. ഒ. ഇടിക്കുള പ്രാര്‍ത്ഥിച്ചു. കെ. എം. ചെറിയാന്‍ ഉപ പ്രധാന മന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ഊര്‍ജ വ്യവസായ സഹ മന്ത്രിക്ക് പി. കെ. മാത്യുവും ഇന്ത്യന്‍ അംബാസഡര്‍ക്ക് സൂസന്‍ ഡേവിസും ഉപഹാരങ്ങള്‍ സമ്മാനിച്ചു. മാത്യു കുര്യന്‍ പദ്ധതി വിശദീകരിച്ചു. ജോര്‍ജ് പോത്തന്‍ നന്ദി പറഞ്ഞു.
– മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
-