അതിഥികളെ സ്വീകരിക്കുന്ന യു.എ.ഇ. യിലെ ഒരു ഗ്രാമത്തെ പരിചയപ്പെടുക. യു.എ.ഇ. യുടെ വടക്കന്‍ എമിറേറ്റായ റാസല്‍ ഖൈമയിലെ അസ്മയില്‍ കേരളത്തെ വെല്ലുന്ന രീതിയിലാണ് ഇപ്പോള്‍ മാങ്ങകള്‍ കായ്ച്ചു നില്‍ക്കുന്നത്. ഇവിടുത്തെ തോട്ടങ്ങളില്‍ ആര്‍ക്കും എപ്പോള്‍ കയറിയും വിഭവങ്ങള്‍ പറിച്ചെടു ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
യു.എ.ഇ. യുടെ വടക്കന്‍ എമിറേറ്റായ റാസല്‍ ഖൈമയിലെ അസ്മ, പഴം പച്ചക്കറി തോട്ടങ്ങളുടെ ഗ്രാമമാണ്. മാമ്പഴ ക്കാലമായതോടെ ഈ ഗ്രാമത്തിലെ തോട്ടങ്ങളില്‍ മാങ്ങകള്‍ കുല നിറഞ്ഞു നില്‍ക്കുക യാണിപ്പോള്‍. ചെറുതും വലുതുമായി കേരളത്തില്‍ കിട്ടുന്ന എല്ലാ തരം മാങ്ങകളും അസ് മയില്‍ കായ്ക്കുന്നുണ്ട്. വര്‍ഷം മുഴുവനും കായ്ക്കുന്ന ചില പ്രത്യേക ഇനങ്ങളും ഇവിടെയുണ്ട്.
മസാഫിയില്‍ നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അസ്മയിലെത്താം.
തോട്ടങ്ങളെല്ലാം വേലി കെട്ടി തിരിച്ചിട്ടു ണ്ടെങ്കിലും ആര്‍ക്കും എളുപ്പത്തില്‍ കടക്കാവുന്ന രീതിയില്‍ ഗേറ്റുകള്‍ തുറന്നിട്ടി ട്ടുണ്ടാവും എന്നതാണ് ഇവിടുത്തെ പ്രത്യേകത. തോട്ടങ്ങളില്‍ എത്തി നിങ്ങള്‍ക്ക് മതിയാവോളം വിശ്രമിക്കാം. അവിടുത്തെ വിഭവങ്ങള്‍ ഭക്ഷിക്കാം. നിങ്ങളെ ആരും തടയില്ല.
ഗ്രാമത്തിലെ അറബികളുടെ ആതിഥ്യ മര്യാദയാണിത്.
അസ്മയെന്ന ഗ്രാമത്തിലെ കടകളില്‍ പച്ചക്കറികളും മാങ്ങകളും ഒന്നും വില്‍പ്പന യ്ക്കുണ്ടാവില്ല. അതിനും കാരണമുണ്ട്. തോട്ടം ഉടമകള്‍ അവിടെ താമസിക്കു ന്നവര്‍ക്കെല്ലാം പച്ചക്കറികളും മറ്റ് വിഭവങ്ങളും സൗജന്യമായി തന്നെ നല്‍കുന്നു. പിന്നെ അത് വില്‍പ്പനയ്ക്ക് വയ്ക്കേണ്ട ആവശ്യമില്ലല്ലോ.
വര്‍ഷങ്ങളായി അസ്മയില്‍ കച്ചവടം നടത്തുന്ന മുഹമ്മദിന് അറബികളുടെ ഈ ഗ്രാമീണ മര്യദയെ ക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവ്.
ചൂട് കനത്തതോടെ ദുബായ്, അബുദാബി തുടങ്ങിയ ഇടങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇപ്പോള്‍ ഈ മാമ്പഴ ക്കാലവും ശീതള ഛായയും ആസ്വദിക്കാന്‍ അസ്മയില്‍ എത്തുന്നത്. പലരും കുടുംബ സമേതം തന്നെ ഒഴിവ് സമയങ്ങളില്‍ ഇവിടെ എത്തുന്നു. അസ്മ എന്ന ഗ്രാമത്തിന്‍റെ ആതിഥ്യ മര്യാദ ആസ്വദിച്ച് തിരിച്ചു പോകുന്നു.