ഗള്‍ഫിലെ വിഷു

April 14th, 2009

അവധി ദിനം അല്ലെങ്കിലും ഗള്‍ഫ് നാടുകളിലും വളരെ ആഘോഷ പൂര്‍വം തന്നെയാണ് വിഷു ആഘോഷിക്കുന്നത്. നാട്ടിലെ പ്പോലെ തന്നെ വിഷു ക്കണി കണ്ടാണ് ഗള്‍ഫ് മലയാളികളും ഉണര്‍ന്നത്. കണി വെള്ളരിയും കൊന്നപ്പൂവും ചക്കയടക്കമുള്ള ഫലങ്ങളു മെല്ലാമായാണ് കടലിനി ക്കരെയാ ണെങ്കിലും മിക്കവരും കണി ഒരുക്കിയത്. കുടുംബങ്ങളായി താമസിക്കുന്ന നിരവധി പേര്‍ വിഷു ആഘോഷത്തിനായി അവധിയെടുത്തു. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തു ചേര്‍ന്നാണ് പലയിടത്തും ആഘോഷങ്ങള്‍.
 
പുതിയ വര്‍ഷാരംഭം കുട്ടികള്‍ക്കും ആഘോഷത്തിന്‍റേതു തന്നെ. എന്നാല്‍ നാട്ടിലെ പോലെ ആഘോഷത്തിന് പടക്കം പൊട്ടിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന ദുഖമാണ് പല കുട്ടികള്‍ക്കും.
 
ഗള്‍ഫില്‍ ആഘോഷം കെങ്കേമ മാണെങ്കിലും നാട്ടില്‍ വിഷു ആഘോഷിക്കുക എന്നത് വേറിട്ട അനുഭവം തന്നെയാണെന്ന് ചിലരെങ്കിലും പറയുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേളിപ്പെരുമ പ്രദര്‍ശനം അബുദാബിയില്‍

March 31st, 2009

അബുദാബി : പയ്യന്നൂരിന്റെ പൈതൃക ചിഹ്നമായ പയ്യന്നൂര്‍ കൊല്‍ക്കളിയെ കുറിച്ച് നിര്‍മ്മിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനം മാര്‍ച്ച് 31ന് അബുദാബിയില്‍ നടക്കും. കേരള സോഷ്യല്‍ സെന്‍ററില്‍് രാത്രി ഒമ്പത് മണിക്ക് പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്ററാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
 
യു. എ. ഇ. എക്സ്ചേഞ്ച് സെന്‍റര്‍ സി. ഇ. ഓ. സുധീര്‍ കുമാര്‍ ഷെട്ടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ചടങ്ങില്‍ ആദരിക്കും.
 
പ്രവാസി മലയാളിയും പയ്യന്നൂര്‍ സൗഹൃദ വേദി സ്ഥാപക നേതാവുമായ വി. ടി. വി. ദാമോദരന്‍ നിര്‍മ്മിച്ച കേളിപ്പെരുമയുടെ സംവിധാനം ദേശീയ അംഗീകാരം നേടിയ മധു കൈതപ്രമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എം. ജെ. രാധാകൃഷ്ണനാണ് ഛായാഗ്രഹണം. നേരത്തെ പയ്യന്നൂരില്‍ നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങില്‍ വെച്ച് പ്രമുഖ നടന്‍ മനോജ്. കെ. ജയന്‍ ആണ് കേളിപ്പെരുമയുടെ പ്രകാശനം നിര്‍വഹിച്ചത്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തറിലെ ക്രിസ്ത്യന്‍ പള്ളിയുടെ ഉദ്ഘാടനം

March 31st, 2009

ദോഹ: മത സൗഹാര്‍ദ ത്തിന്റെയും സമുദായ സ്‌നേഹത്തിന്റെയും വിളനിലമാണ് കേരളമെന്ന് ഖത്തര്‍ ഉപ പ്രധാന മന്ത്രിയും ഊര്‍ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്തിയ പ്രസ്താവിച്ചു. കേരളവുമായി പ്രത്യേകിച്ച് മലബാറുമായി ഖത്തറിന് പൗരാണിക കാലം മുതല്‍ക്കേ ബന്ധമുണ്ട്. അത് ചരിത്ര പരമാണ്. ഖത്തറില്‍ മലയാളികള്‍ പതിനായിര ക്കണക്കിലുണ്ട്. അവരുടെ സേവനവും സത്യ സന്ധതയും ഞങ്ങള്‍ക്കെന്നും അവരോടുള്ള മതിപ്പ് വര്‍ധിപ്പി ച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മിസൈമീറില്‍ ക്രിസ്ത്യന്‍ പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു മന്ത്രി.
 
പ്രകൃതി വാതക കരാറുമായി ബന്ധപ്പെട്ട് രണ്ടു തവണ ഇന്ത്യ സന്ദര്‍ശിച്ചു. ഒരിക്കല്‍ കേരളവും സന്ദര്‍ശി ച്ചിട്ടുണ്ടെന്ന് ഊര്‍ജ മന്ത്രി പറഞ്ഞു.
 
ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ അത്തിയയുടെ ഉദാര മനസ്‌കതയും സഹോദര സമുദായങ്ങളോടുള്ള ബഹുമാനവും സ്‌നേഹവുമാണ് ഖത്തര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സൗജന്യമായി സ്ഥലം അനുവദിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അല്‍ അത്തിയ പറഞ്ഞു.
 

 
40 ലക്ഷം ഖത്തര്‍ റിയാല്‍ ചെലവഴിച്ചു നിര്‍മിച്ച ഇന്റര്‍ഡിനോ മിനേഷന്‍ ക്രിസ്ത്യന്‍ പള്ളിയുടെ ഉദ്ഘാടനം അല്‍ അത്തിയ നിര്‍വഹിച്ചു. ഊര്‍ജ വ്യവസായ സഹ മന്ത്രി ഡോ. മുഹമ്മദ് അല്‍സാദാ, ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്‌വ എന്നിവര്‍ പ്രസംഗിച്ചു. ഐ. ഡി. സി. ചീഫ് കോ ഓര്‍ഡിനേറ്റര്‍ സിബി മാത്യു സ്വാഗതം പറഞ്ഞു. ഐ. ഡി. സി. സി. ചീഫ് കോ ഓര്‍ഡിനേറ്റര്‍ എന്‍. ഒ. ഇടിക്കുള പ്രാര്‍ത്ഥിച്ചു. കെ. എം. ചെറിയാന്‍ ഉപ പ്രധാന മന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. ഊര്‍ജ വ്യവസായ സഹ മന്ത്രിക്ക് പി. കെ. മാത്യുവും ഇന്ത്യന്‍ അംബാസഡര്‍ക്ക് സൂസന്‍ ഡേവിസും ഉപഹാരങ്ങള്‍ സമ്മാനിച്ചു. മാത്യു കുര്യന്‍ പദ്ധതി വിശദീകരിച്ചു. ജോര്‍ജ് പോത്തന്‍ നന്ദി പറഞ്ഞു.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദോഹ സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചു

March 28th, 2009

ദോഹ: എട്ടാമത് ദോഹ സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചു. കലാ സാംസ്കാരിക പൈതൃക മന്ത്രാലയമാണ് അസാധാരണമായ ഈ തീരുമാനമെടുത്തത്.

ഏപ്രില്‍ 16 മുതല്‍ 22 വരെ നീണ്ടു നില്‍ക്കുന്ന സാംസ്കാരിക ഉത്സവത്തിന്റെ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തില്‍ എത്തിയ സന്ദര്‍ഭത്തിലുണ്ടായ ഈ തീരുമാനം രാജ്യത്തെ സാംസ്കാരിക നേതാക്കളെ ദുഃഖത്തിലാഴ്ത്തി.

ജനുവരിയില്‍ നടക്കേണ്ടി യിരുന്ന സാംസ്കാരിക ഉത്സവം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഏപ്രില്‍ മാസത്തേക്ക് നീട്ടി വച്ചത്. സാംസ്കാരിക ഉത്സവം ഉപേക്ഷി ച്ചേക്കുമെന്ന് ഏതാനും ദിവസങ്ങളായി ഖത്തറി മാധ്യമങ്ങള്‍ സൂചിപ്പിച്ചിരുന്നു. കലാ സാംസ്കാരിക പൈതൃക മന്ത്രാലയവും ധന കാര്യ മന്ത്രാലയവും തമ്മില്‍ ഫണ്ടിനെ പറ്റിയുള്ള ഭിന്നതയാണ് ഇതിന് കാരണമായി ചൂണ്ടി ക്കാണിക്കപ്പെടുന്നത്.

ഫണ്ട് ബജറ്റില്‍ ഏതു സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തിലാണ് തര്‍ക്കം ഉടലെടുത്ത തെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

സാംസ്കാരിക ഉത്സവം ഉപേക്ഷിച്ച മന്ത്രാലയത്തിന്റെ തീരുമാനം രാജ്യത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും വന്‍ നഷ്ടം രാജ്യത്തിനു ണ്ടാവുമെന്നും അറബ് മാധ്യമങ്ങള്‍ പറയുന്നു.

ആരുടെ വീഴ്ച കാരണമായാലും ദശ ലക്ഷ ക്കണക്കിന് റിയാലാണ് സാംസ്കാരിക ഉത്സവം ഉപേക്ഷിച്ചതിലൂടെ രാജ്യത്തിന് നഷ്ടമായ തെന്നാണ് വാര്‍ത്ത. 2010 ‘ദോഹ അറബ് സംസ്കാരിക തലസ്ഥാനം’ എന്ന പ്രമേയത്തില്‍ ആഘോഷിക്കാന്‍ രാജ്യം നടത്തുന്ന തയ്യാറെടുപ്പിനേയും ഇത് ബാധിക്കുമെന്നും സാംസ്കാരിക വൃത്തങ്ങളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

രിസാല വിജ്ഞാന പരീക്ഷ

March 19th, 2009

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്റര്‍ മീലാദ് കാമ്പയിനോ ടനുബന്ധിച്ച് മാര്‍ച്ച് 27ന് ഗള്‍ഫിലെ പ്രവാസികള്‍ക്ക് വേണ്ടി വിജ്ഞാന പരീക്ഷ സംഘടിപ്പിക്കുന്നു. കോഴിക്കോട് ഇസ്ലാമിക് പബ്ളിംഷിംഗ് ബ്യൂറോ പ്രസിദ്ധീകരിച്ച ‘നിങ്ങളുടെ പ്രവാചകന്‍’ എന്ന ലഘു പുസ്തകം അടിസ്ഥാന മാക്കിയാണ് പരീക്ഷ. സൌദി അറേബ്യ, യു. എ. ഇ., ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളി ലുള്ളവര്‍ക്ക് പങ്കെടുക്കാം.

ഒരു മണിക്കൂര്‍ സമയത്തെ എഴുത്തു പരീക്ഷക്ക് ആറ് ജി. സി. സി. രാജ്യങ്ങളിലായി സോണല്‍ തലത്തില്‍ അമ്പതോളം കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 20 വരെ രജിസ്ട്രേഷന് അവസരം ലഭിക്കും. ശരീഫ് കാരശ്ശേരി കണ്‍ട്രോളറും എം. മുഹമ്മദ് സാദിഖ്, വി. പി. എം. ബഷീര്‍, അശ്റഫ് മ, ലുഖ്മാന്‍ പാഴൂര്‍ എന്നിവര്‍ അംഗങ്ങളുമായ എക്സാം ബോര്‍ഡാണ് പരീക്ഷക്കു നേതൃത്വം നല്‍കുന്നത്. ഏകോപനത്തിനായി ഓരോ രാജ്യങ്ങളിലും നാഷണല്‍ എക്സാം ചീഫും, സോണല്‍ കോ – ഓഡിനേറ്റര്‍മാരും പ്രവര്‍ത്തിക്കും. പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള എക്സാമിനര്‍മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ആര്‍. എസ്. സി. പ്രവര്‍ത്തകര്‍ നേരിട്ടു സമീപിച്ചാണ് പരീക്ഷാര്‍ഥികളെ കണ്ടെത്തുക.

ഓണ്‍ലൈന്‍ വഴിയും രജിസ്ട്രേഷനു സൌകര്യമൊ രുക്കിയിട്ടുണ്ട്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങളും രിസാല വെബ്സൈറ്റില്‍ (www.risalaonline.com) ലഭിക്കും. പരീക്ഷയില്‍ മികച്ച വിജയം നേടുന്നവര്‍ക്ക് ജി. സി. സി., നാഷണല്‍ തലങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കും.

കഴിഞ്ഞ വര്‍ഷവും മീലാദ് പരിപാടികളോ ടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് തലത്തില്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചിരുന്നു. (കഴിഞ്ഞ വര്‍ഷത്തെ വിജ്ഞാന പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ എഞ്ചിനീയര്‍ അബ്‌ ദുസ്സമദ്‌ കാക്കോവ്‌ അവാര്‍ഡ് സ്വീകരിക്കുന്നത് ഫോട്ടോയില്‍ കാണാം)

ഖത്തറില്‍ വിജ്ഞാന പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പരീക്ഷ സംബന്ധമായ അന്വേഷണങ്ങള്‍ക്ക് 5654123 / 5263001 / 6611672 എന്നീ നമ്പറുകളിലും ഈ ഈമെയില്‍ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്: rscqatar at gmail dot com

മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ



-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 4 of 512345

« Previous Page« Previous « ഡിസൈനിംഗ് : മലയാളി വിദ്യാര്‍ത്ഥിനിക്ക് രണ്ടാം സ്ഥാനം
Next »Next Page » സ്നേഹ സംഗമവും കഥാ ചര്‍ച്ചയും »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine