ദുബായ് തീവണ്ടിയില്‍ മ്യഗങ്ങളെ കയറ്റില്ല

August 26th, 2009

ദുബായ് മെട്രോയില്‍ വളര്‍ത്തു മൃഗങ്ങളെ കയറ്റാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി വ്യക്തമാക്കി. ചില മൃഗങ്ങള്‍ ആളുകളെ കാണുമ്പോള്‍ വെറളി പിടിക്കാന്‍ സാധ്യതയുണ്ടെന്നും അതു കൊണ്ടാണ് വളര്‍ത്തു മൃഗങ്ങളെ അനുവദിക്കാത്തതെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

നോമ്പു തുറക്കാന്‍ സമയമായെന്ന് അറിയിച്ചു കൊണ്ട് ദുബായില്‍ പീരങ്കി വെടി

August 26th, 2009

നിരവധി പള്ളികള്‍ ഉണ്ടെങ്കിലും നോമ്പു തുറക്കാന്‍ സമയമായെന്ന് അറിയിച്ചു കൊണ്ട് ദുബായില്‍ ഇപ്പോഴും പീരങ്കി വെടി പൊട്ടിക്കുന്നു. കാലം പുരോഗമിച്ചിട്ടും പരമ്പരാഗ തമായുള്ള ആചാരം തുടകരുകയാണ് ഇവിടെ.
 
നോമ്പ് തുറക്കാന്‍ സമയമായെന്ന് അറിയിച്ചു കൊണ്ട് ദുബായില്‍ പീരങ്കി വെടി പൊട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എല്ലാ റമസാനിലും ഇത് മുടക്കമില്ലാതെ തുടരുകയും ചെയ്യുന്നു.
 
ബര്‍ദുബായിലെ ഈദ് ഗാഹിന് സമീപം പ്രത്യേകം വേര്‍തിരിച്ച സ്ഥലത്തു നിന്നാണ് ഇങ്ങനെ പീരങ്കി വെടി പൊട്ടിക്കുന്നത്. ദുബായ് പോലീസിന്‍റെ നേതൃത്വത്തിലാണ് ഈ വെടി പൊട്ടിക്കല്‍. ഒരു സെര്‍ജന്‍റും, ഒരു ട്രാഫിക് ഓഫീസറും, മൂന്ന് പോലീസുകാരും അടങ്ങുന്ന അഞ്ചംഗ സംഘമാണ് ഇതിനായി ഉണ്ടാവുക.
 
ഓരോ ദിവസവും വൈകുന്നേരം പോലീസ് സംഘം പീരങ്കി ഇവിടെ കൊണ്ട് വയ്ക്കുകയാണ് ചെയ്യുന്നത്. പീരങ്കിയില്‍ തിര നിറച്ച് കാത്തിരിക്കുന്ന ഈ സംഘം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് വയര്‍ലസ് മെസേജ് ലഭിക്കുന്ന നിമിഷം ബട്ടണ്‍ അമര്‍ത്തി വെടി പൊട്ടിക്കുന്നു. 1960 മുതലാണ് ദുബായ് പോലീസ് ഇത്തരത്തില്‍ റമസാന്‍ കാലത്ത് പീരങ്കി വെടി പൊട്ടിക്കുന്ന ദൗത്യം ഏറ്റെടുത്തത്.
പീരങ്കി വെടി പൊട്ടിക്കുന്നത് കാണാന്‍‍ നിരവധി പേരാണ് ബര്‍ദുബായിലെ ഈദ് മുസല്ലയ്ക്ക് സമീപം ദിവസവും എത്തുന്നത്.
 
1800 കളില്‍ തന്നെ ഇത്തരത്തിലുള്ള വെടി പൊട്ടിക്കല്‍ സംവിധാനം ഇവിടങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്നെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെടി പൊട്ടിക്കാനായി പണ്ട് കാലത്ത് മിലിട്ടറി പീരങ്കികളാണ് ഉപയോഗിച്ചി രുന്നതെങ്കില്‍ ഇപ്പോള്‍ സോണിക് പീരങ്കികള്‍ക്ക് ഇത് വഴി മാറിയിരിക്കുന്നു എന്ന വ്യത്യാസം മാത്രം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായില്‍ സാക്ഷരതാ ദിനം ആചരിക്കുന്നു

August 24th, 2009

venu-rajamaniദുബായ് : ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ UNESCO, വര്‍ഷാവര്‍ഷം അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8ന് കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, സലഫി ടൈംസ് സ്വതന്ത്ര പത്രിക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍, അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കുന്നു.
 
ദുബായ് ദെയ്‌റയിലെ (റിഗ്ഗ സ്ട്രീറ്റ് ) ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലില്‍, സെപ്റ്റംബര്‍ എട്ട് ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കുന്ന
ലോക സാക്ഷരതാ ദിനാചാരണ ത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പങ്കെടുക്കും. റ്മദാന്റെ 18‍-ാം ദിവസമായ അന്ന് ചടങ്ങുകളോടനുബന്ധിച്ച് ഒരു ഇഫ്‌താര്‍ വിരുന്നും ഒരുക്കിയിട്ടുണ്ട് എന്ന് സലഫി ടൈംസ് പത്രാധിപരായ കെ. എ. ജെബ്ബാരി അറിയിച്ചു.
 
ഈ വര്‍ഷത്തെ സലഫി ടൈംസ് വായനക്കൂട്ടം രജത ജൂബിലി (വായനാ വര്‍ഷം) സഹൃദയ പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹരായി പ്രഖ്യാപിച്ചിരുന്നവരില്‍, നേരത്തേ നടന്ന പുരസ്ക്കാര ദാന ചടങ്ങില്‍, അവധിക്ക് നാട്ടില്‍ പോയത് മൂലം പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക്, തദവസരത്തില്‍ ശ്രീ വേണു രാജാമണി ‘സഹൃദയ പുരസ്കാരങ്ങള്‍’ സമ്മാനിക്കും.
 
ഇഫ്താര്‍ സംഗമത്തില്‍ മൌലവി ഹുസൈന്‍ കക്കാട്‌ പ്രഭാഷണം നടത്തും.
 
സലഫി ടൈംസ് സ്വതന്ത്ര പത്രിക യുടെ (www.salafitimes.com) ഓണ്‍ ലൈന്‍ എഡിഷന്‍ പ്രകാശനം അന്നേ ദിവസം ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പി. വി. വിവേകാനന്ദ്‌ നിര്‍വ്വഹിക്കും.
 
ആള്‍ ഇന്ത്യാ ആന്റി ഡൌറി മൂവ്മെന്റ് നടത്തി വരുന്ന സ്ത്രീധന വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി, ബിജു ആബേല്‍ ജേക്കബ്ബ് സംവിധാനം ചെയ്ത ലഘു ചിത്ര പ്രദര്‍ശനവും നടക്കും.
 
വിശദ വിവരങ്ങള്‍ക്ക് 050 584 2001, 04 22 333 44 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

 
 

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുട്ടികള്‍ക്കായി നാടക ശില്‍പ്പശാല

August 22nd, 2009

Eugenia-Cano-Pugaദുബായ് : യു.എ.ഇ. യിലെ കേരളത്തില്‍ നിന്നും ഉള്ള എഞ്ചിനിയര്‍ മാരുടെ സംഘടനയായ ‘കേര’ ( KERA ) യും പ്ലാറ്റ്ഫോം തിയേറ്റര്‍ ഗ്രൂപ്പും സംയുക്തമായി കുട്ടികള്‍ക്കുള്ള നാടക ശില്‍പ്പശാല സംഘടിപ്പിക്കുന്നു. 10 മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ശില്‍പ്പശാലയില്‍ പങ്കെടുക്കാം. മെക്സിക്കോയില്‍ നിന്നുമുള്ള പ്രശസ്ത നാടക പ്രവര്‍ത്തക യൂജീനിയ കാനൊ പുഗ യുടെ നേതൃത്വത്തിലാണ് ശില്‍പ്പശാല. ദുബായിലെ ഖിസൈസില്‍ അല്‍ മാജ്ദ് ഇന്‍ഡ്യന്‍ സ്ക്കൂളില്‍ ഓഗസ്റ്റ് 25, 26 തിയ്യതികളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് ദ്വിദിന നാടക ശില്‍പ്പശാല നടക്കുന്നത്.
 
1994 – 1997 കാലയളവില്‍ കാനഡയിലെ മോണ്‍‌ട്രിയലില്‍ നിന്നും മൈം പരിശീലനം പൂര്‍ത്തിയാക്കിയ യൂജീനിയ പിന്നീട് കേരള കലാമണ്ഡലത്തില്‍ നിന്നും കഥകളിയും അഭ്യസിച്ചു. പതിനഞ്ച് വര്‍ഷമായി നാടക സംവിധാന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന യൂജീനിയ മെക്സിക്കോയിലെ ഇബെറോ അമേരിക്കാന സര്‍വ്വകലാശാലയില്‍ നാടകം പഠിപ്പിക്കുകയും ചെയ്യുന്നു. സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, മലയാളം എന്നീ ഭാഷകള്‍ ഇവര്‍ സംസാരിക്കും.
 

Eugenia-Cano-Puga
Eugenia-Cano-Puga

മുതിര്‍ന്നവര്‍ക്കുള്ള ക്യാമ്പ് ഓഗസ്റ്റ് 21ന് തുടങ്ങി. ദിവസേന വൈകീട്ട് 5 മണി മുതല്‍ 9 മണി വരെ നടക്കുന്ന ക്ലാസ്സുകള്‍ ഓഗസ്റ്റ് 31 വരെ തുടരും.
 
കുട്ടികള്‍ക്കായി ഓഗസ്റ്റ് 25ന് ആരംഭിക്കുന്ന ദ്വിദിന പഠന കളരിയില്‍ പങ്കെടുക്കാന്‍ 100 ദിര്‍ഹം ആണ് ഫീസ്. റെജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും താഴെ പറയുന്ന നമ്പരുകളില്‍ ഓഗസ്റ്റ് 24ന് മുന്‍പേ ബന്ധപ്പെടേണ്ടതാണ്:
സഞ്ജീവ് : 050 2976289, സതീഷ് : 050 4208615, അനൂപ് : 050 5595790

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദുബായ് ദേരയില്‍ കെട്ടിടം തകര്‍ന്ന് വീണു

August 17th, 2009

deira-building-collapseദുബായ് : ദുബായില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടം തകര്‍ന്നു വീണു. ദേര ദുബായിലെ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് സമീപമുള്ള ആറ് നില കെട്ടിടമാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ തകര്‍ന്ന് വീണത്. ആളപായം ഉള്ളതായി റിപ്പോര്‍ട്ടില്ല. കെട്ടിടത്തില്‍ 23 തൊഴിലാളികളും ഒരു എഞ്ചിനീയറും ജോലിയില്‍ ഉണ്ടായിരുന്നു.
 
ശബ്ദം കേട്ടതിനെ തുടര്‍ന്ന് തൊഴിലാളികളെല്ലാം പുറത്ത് ഇറങ്ങിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. കെട്ടിടത്തിന്‍റെ പകുതി ഭാഗം പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആളുകളാരും കെട്ടിട അവശിഷ്ടങ്ങളില്‍ കുടുങ്ങിയിട്ടില്ല എന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

deira-building-collapse

തകര്‍ന്നു വീണ കെട്ടിടത്തിനടുത്തു നിന്ന് ഈ കാഴ്ച കണ്ട മുഹമ്മദ് അലി എന്ന ബ്ലോഗര്‍ ഈ വാര്‍ത്ത ട്വീറ്റ് ചെയ്തത് മൂലം ഈ വാര്‍ത്ത വളരെ പെട്ടെന്ന് തന്നെ ലോകമെമ്പാടും പരന്നു. ഇയാള്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ആണിത്.

 


Building under construction collapses in Dubai


 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 8 of 16« First...678910...Last »

« Previous Page« Previous « വയലാറിന്റെ ആയിഷ അബുദാബിയില്‍
Next »Next Page » പരിശുദ്ധ റമസാന്‍ വരവായി; മുന്നൊരക്കങ്ങള്‍ സജീവം »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine