കെ.എം.സി.സി. യുടെ സുരക്ഷാ തുക 5 ലക്ഷമാക്കി

October 13th, 2009

kmcc-logoഖത്തര്‍ : കെ. എം. സി. സി. യുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ നല്‍കുന്ന തുക നാല് ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. 2000-‍ാം ആണ്ടില്‍ പദ്ധതി തുടങ്ങിയത് മരണമടഞ്ഞ മെമ്പര്‍മാരുടെ ആശ്രിതര്‍ക്ക് മൂന്നു ലക്ഷം രൂപ നല്‍കി ക്കൊണ്ടാണ്. പിന്നീട് അംഗ സംഖ്യ കൂടിയപ്പോള്‍ ഈ തുക നാല് ലക്ഷമായി വര്‍ദ്ധിപ്പിച്ചു.
 
കഴിഞ്ഞ ഒന്‍പതു വര്ഷമായി ഈ പദ്ധതി മുടങ്ങാതെ വിജയ കരമായി നടപ്പാക്കു ന്നുമുണ്ട് . ഇടയ്ക്കു പല വിധ കാരണങ്ങളാല്‍ പദ്ധതിയിലെ അംഗങ്ങള്‍ കുറഞ്ഞു പോയിരു ന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും അംഗ സംഖ്യ വര്‍ദ്ധിക്കുകയും, സ്ഥിരതയും സുരക്ഷിതവും ആയ അവസ്ഥയില്‍ ആണ് ഉള്ളതെന്ന് ജനറല്‍ സെക്രട്ടറി എസ്. എ. എം. ബഷീര്‍ ഇത് സംബന്ധമായി ചേര്‍ന്ന സംസ്ഥാന ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ്‌ പി. കെ. അബ്ദുള്ള അധ്യക്ഷ നായിരുന്നു. സെക്രട്ടറി മാരായ അബ്ദുല്‍ അസീസ്‌ നരിക്കുനി റിപ്പോര്‍ട്ടും, പി. എസ്. എം. ഹുസൈന്‍ കണക്കും അവതരിപ്പിച്ചു. സെക്രട്ടറി അബൂബക്കര്‍ നന്ദി പറഞ്ഞു.
 
ഇതു വരെയായി ഈ പദ്ധതി അനുസരിച്ച് എന്പത്തി നാല് പേരുടെ ആശ്രിതര്‍ക്ക് മൂന്ന് കോടി ഇരുപത്തിയേഴു ലക്ഷം ഇന്ത്യന്‍ രൂപ നല്കി ക്കഴിഞ്ഞിട്ടുണ്ട്. ആദ്യത്തെ ഒന്‍പതു പേര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പിന്നീട് എഴുപത്തി അഞ്ചു പേരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം വീതവും ആണ് നല്‍കിയത്.
 
ഈ പദ്ധതി മുടങ്ങാതെ ഇത്രയും ഭംഗിയായി കൊണ്ട് പോകാന്‍ കഴിഞ്ഞത് നിസ്സ്വാര്‍ത്ഥരായ ഒരു പാട് പ്രവര്‍ത്തകരുടെ നിര്‍ലോഭമായ സഹകരണം കൊണ്ട് കൂടിയാണെന്നു യോഗം വിലയിരുത്തി.
 
പ്രവാസി ഇന്ത്യക്കാര്‍ക്ക് മൊത്തം മാതൃക ആയാണ് ഖത്തര്‍ കെ. എം. സി. സി. യുടെ സാമൂഹ്യ സുരക്ഷാ പദ്ധതി എന്ന സോഷ്യല്‍ സെക്യൂരിറ്റി സ്കീം അറിയപ്പെടുന്നത്.
 
ഇതില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു കൊണ്ട് മറ്റു പല സംഘടനകളും ഇത്തരത്തില്‍ പരിപാടി ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്.
 
ഇപ്പോള്‍ സുശക്തവും സുഭദ്രവും ആയ അടിത്തറയില്‍ നില്‍ക്കുന്ന ഈ പദ്ധതിയുടെ തുടര്‍ന്നുള്ള നടത്തിപ്പിനും, പ്രവര്‍ത്തകരുടെയും അധികൃതരുടെയും മാധ്യമ സുഹൃത്തു ക്കളുടെയും പിന്തുണ ഈ പത്രക്കുറിപ്പിലൂടെ ഞങ്ങള്‍ തേടുകയാണ്.
 
ഇത് പോലെ സ്നേഹപൂര്‍വ്വം കെ. എം. സി. സി. പദ്ധതിയില്‍ ചേര്‍ന്നിരുന്ന അംഗങ്ങളുടെ താല്‍പര്യക്കുറവും അപേക്ഷകരുടെ തള്ളിക്കയറ്റവും ബാഹുല്യവും കാരണം നല്‍കി വന്ന ഒരു ലക്ഷം രൂപയുടെ സ്നേഹോപഹാരം അന്‍പതിനായിരം രൂപയാക്കി ചുരുക്കിയിട്ടുണ്ട്.
 
വീണ്ടും പുതിയ അംഗങ്ങളെ ചേര്‍ത്തും നിലവിലു ള്ളവരുടെ കുടിശ്ശിക പിരിച്ചെടുത്തും, അത് വീണ്ടും ഒരു ലക്ഷം രൂപ ആക്കി നില നിര്‍ത്താന്‍ സാധിക്കും എന്ന് ഞങ്ങള്‍ പ്രത്യാശി ക്കുകയാണ്.
 
ഉബൈദുല്ല റഹ്‌മാനി, കൊമ്പം‍കല്ല്‌
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ ഹസന്‍ കുട്ടിക്ക് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി

October 12th, 2009

hasankuttyമുപ്പത്തഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനും യു. എ. ഇ. കെ. എം. സി. സി. ട്രഷററുമായ കെ. ഹസന്‍ കുട്ടിക്ക് ഷാര്‍ജ കെ. എം. സി. സി. ഇന്ത്യന്‍ അസോസിയേഷനില്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ ഹസന്‍ കുട്ടിക്ക് ഹാഷിം നൂഞ്ഞേരി ഉപഹാരം നല്‍കി.
 

k-hasankutty

 
 
ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ് ‍
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഹിംസാ ദിന ആഘോഷങ്ങള്‍ ദുബായില്‍

October 3rd, 2009

venu-rajamani-sheikh-faisal-bin-saqrദുബായ് : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ ഹൈസ്ക്കൂളും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര അഹിംസാ ദിന പരിപാടികള്‍ ദുബായ് ഊദ് മേത്തയിലുള്ള ഷെയ്ക്ക് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കുകയുണ്ടായി. റാസ് അല്‍ ഖൈമ ഫ്രീ സോണ്‍ ചെയര്‍മാന്‍ ഷെയ്ക്ക് ഫൈസല്‍ ബിന്‍ സഖ്‌ര്‍ അല്‍ ഖാസിമി ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. യു.എ.ഇ. ജനത സമാധാനത്തില്‍ അടിയുറച്ചു വിശ്വസി ക്കുന്നവരാണ്. ഇന്ത്യാക്കാരെ പൊലെ തന്നെ തങ്ങളും ഗാന്ധിയുടെ സന്ദേശം ഉള്‍ക്കൊണ്ട വരാണെന്നും അദ്ദേഹം പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ സ്വാതന്ത്ര്യ ത്തിനായി സമാധാന ത്തിന്റെയും സഹിഷ്ണു തയുടെയും മാര്‍ഗ്ഗത്തിലൂടെ ഒരു വന്‍ ജനകീയ മുന്നേറ്റം നയിച്ച ആദര്‍ശ ധീരനായ മഹാത്മാവ് എന്നും ഇന്ത്യാക്കാര്‍ക്ക് അഭിമാനമാണ് എന്നും ഷെയ്‌ക്ക് ഫൈസല്‍ ഓര്‍മ്മിപ്പിച്ചു.
 
ഗാന്ധിജിയുടെ സ്മരണാര്‍ത്ഥം ഐക്യ രാഷ്ട്ര സഭ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി പ്രഖാപിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ 22 ഓളം രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് സന്നിഹിതരായിരുന്നു. ഇത്രയധികം ലോക രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഗാന്ധിജിയുടെ സ്മരണ നിലനിര്‍ത്താന്‍ ഇത്തരമൊരു ലോക സമ്മേളനം സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത് ഇന്ത്യയ്ക്ക് അഭിമാനകരമാണ്. ആണവ ഭീഷണി ലോകത്തെ ആശങ്കയില്‍ ആഴ്‌ത്തുകയും, അധികാര കിട മത്സരങ്ങളും സംഘര്‍ഷങ്ങളും ലോക സമാധാനത്തെ അപകടപ്പെ ടുത്തുകയും ചെയ്യുന്ന ഇന്ന്, ഗാന്ധിജിയുടെ അഹിംസാ ദര്‍ശനം ലോകത്തിന് പ്രത്യാശ നല്‍കുന്നു എന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പറഞ്ഞു.
 

international-day-for-non-violence-dubai

 
താന്‍സാനിയ, ഈജിപ്റ്റ്, ഫ്രഞ്ച്, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും സംസാരിച്ചു.
 

indian-high-school-students

 
ഗാന്ധിജി സംഘടിപ്പിച്ചിരുന്ന യോഗങ്ങളെ അനുസ്മരിപ്പിക്കുമാറ് വിശുദ്ധ ഖുര്‍‌ആന്‍, ബൈബിള്‍, ഭഗവദ് ഗീത എന്നിവയിലെ സൂക്തങ്ങള്‍ ഇന്ത്യന്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ചൊല്ലി കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്ത്യന്‍ ഹൈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രാര്‍ത്ഥനാ ഗാനങ്ങളും, നൃത്തങ്ങളും, ഗാന്ധിജിയെ കുറിച്ചുള്ള ഒരു ദൃശ്യ കലാ അവതരണവും ചടങ്ങിനോട് അനുബന്ധിച്ച് നടന്നു.
 

gandhi-jayanthi-indian-highschool-dubai

 
പ്രസ്തുത സംഗമത്തില്‍ സലഫി ടൈംസ് – വായനക്കൂട്ടം അഖിലേന്ത്യാ സ്ത്രീ ധന വിരുദ്ധ മുന്നേറ്റം കൂട്ടായ്മയും സജീവമായി പങ്കെടുത്തു.
 
ജബ്ബാരി കെ. എ., ദുബായ് കറസ്പോണ്ടന്റ്
 
 
ഫോട്ടോ : കമാല്‍ കാസിം, ദുബായ്


International Day for Non-violence observed in Dubai


 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുവൈറ്റ് സ്പോണ്‍സര്‍ സമ്പ്രദായം നിര്‍ത്തലാക്കും

September 11th, 2009

Dr-Mohammad-Al-Afasiലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ അടിമത്തം എന്ന് വിശേഷിപ്പിക്കുന്ന സ്പോണ്‍സര്‍ഷിപ്പ് സംവിധാനം നിര്‍ത്തലാക്കുവാന്‍ കുവൈറ്റ് തയ്യാറാവുന്നു. ഇന്നലെ നടന്ന ഒരു പത്ര സമ്മേളനത്തില്‍ കുവൈറ്റ് തൊഴില്‍ മന്ത്രി മൊഹമ്മദ് അല്‍ അഫാസി അറിയിച്ചതാണ് ഈ കാര്യം. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ തൊഴില്‍ നിയമ പ്രകാരം തൊഴിലാളികള്‍ക്ക് സ്വയം സ്പോണ്‍സര്‍ ചെയ്യുവാന്‍ കഴിയും. ഇതോടെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍ തെരഞ്ഞെടുക്കുവാന്‍ തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവും. ഇപ്പോള്‍ നിലവിലിരിക്കുന്ന സ്പോണ്‍സര്‍ ഷിപ്പ് സംവിധാന പ്രകാരം വിദേശ തൊഴിലാളികള്‍ ഒരു സ്വദേശിയുടെ സ്പോണ്‍സര്‍ ഷിപ്പില്‍ ആയിരിക്കണം. ഇത് തൊഴിലാളികളെ തൊഴില്‍ ദാതാക്കളുടെ കരുണയില്‍ കഴിയുവാന്‍ നിര്‍ബന്ധിതരാക്കുന്നു.
 
ചില പ്രത്യേക വിഭാഗം തൊഴിലാളികളെ ആവും ഈ സമ്പ്രദായത്തില്‍ നിന്നും ഒഴിവാക്കുക എന്ന് മന്ത്രി വിശദീകരിച്ചു. ഏതെല്ലാം വിഭാഗം തൊഴിലാളികള്‍ക്കാവും ഈ ആനുകൂല്യം ലഭിയ്ക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കുവൈറ്റിലെ താമസ ദൈര്‍ഘ്യവും ചെയ്യുന്ന തൊഴിലിന്റെയും അടിസ്ഥാനത്തിലാവും സ്വയം സ്പോണ്‍സര്‍ ചെയ്യുവാനുള്ള അവകാശം തൊഴിലാളികള്‍ക്ക് ലഭിക്കുക. കുറ്റ വിമുക്തമായ രേഖകള്‍ ഉള്ളവരായിരിക്കണം എന്ന നിബന്ധനയും ഉണ്ടാവും.
 
മനുഷ്യാവകാശ നിഷേധമാണ് നിലവിലെ സ്പോണ്‍സര്‍ സമ്പ്രദായം എന്ന് പറഞ്ഞ മന്ത്രി ഈ സംവിധാനം തൊഴിലാളികള്‍ക്ക് നിയമം അനുവദിക്കുന്ന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നു എന്ന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരം ഒരു തീരുമാനം എന്നും മന്ത്രി അറിയിച്ചു.
 


Kuwait to scrap sponsor system for expats


 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

Page 2 of 212

« Previous Page « എ.കെ.ജി. സ്മാരക ട്രോഫി മീന ബ്രദേഴ്സിന്‌
Next » ഖുര്‍ ആന്‍ പാരായണ മല്‍സരം: ഇന്ത്യന്‍ വിദ്യാര്‍ത്ഥി ജേതാവായി »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine