അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഇന്തോ അറബ് സാംസ്കാരികോത്സവം അഞ്ചാം ദിവസമായ തിങ്കളാഴ്ചയും ആറാം ദിവസമായ ചൊവ്വാഴ്ചയും സിനിമാ പ്രേമികള്‍ക്കായി ‘ ഇന്തോ അറബ് ഫിലിംഫെസ്റ്റിവല്‍’ നടത്തുന്നു.
ജീവന്‍ ടി.വി യും അറ്റ്ലസ് ജ്വല്ലറിയും സംയുക്ത മായി സംഘടിപ്പിച്ച ‘ടെലിഫെസ്റ്റ് 2007’ ലെ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട ടെലിസിനിമ ദൂരം, ഇന്തോ അറബ് സാംസ്കാരികോത്സവം അഞ്ചാം ദിവസമായ തിങ്കളാഴ്ച ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. പൂര്‍ണ്ണ മായും യു. എ. ഇ യില്‍ ചിത്രീകരിച്ച ഈ സിനിമ ‘അറ്റ്ലസ് ജീവന്‍ടെലിഫെസ്റ്റ് 2007’ ലെ മികച്ച നടിക്കുള്ള രണ്ടാമത്തെ അവാര്‍ഡ് കരസ്ത മാക്കിയിരുന്നു.
സഫിയ എന്ന കഥാ പാത്രത്തെ അവിസ്മരണീയ മാക്കിക്കൊണ്ട് ദേവി അനില്‍ എന്ന പുതു മുഖം മലയാളത്തിലെ മുഖ്യ ധാരാ നടികള്‍ക്ക് മാതൃകയായി.
ആര്‍ട്ട് ഗാലറി യുടെ ബാനറില്‍ അബ്ദു പൈലിപ്പുറം നിര്‍മ്മിച്ച ദൂരം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്
മാമ്മന്‍ കെ.രാജന്‍.
എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ജലീല്‍ രാമന്തളി തിരക്കഥ യും സംഭാഷണവും രചിച്ചിരിക്കുന്നു.
ക്യാമറ: ഹനീഫ് കുമരനെല്ലൂര്‍. സഹസംവിധാനം: പി.എം.അബ്ദുല്‍ റഹിമാന്‍. ദേവി അനിലിനെ ക്കൂടാതെ ആര്‍ദ്ര വികാസ്, പ്രിയങ്ക നാരായണന്‍, സുമ ജിനരാജ് , അബ്ദു പൈലിപ്പുറം, വക്കം ജയലാല്‍, വര്‍ക്കല ദേവകുമാര്‍, ഷറീഫ്, ആസിഫ്, റാഫി പാവറട്ടി, രവി, അഷറഫ് ചേറ്റുവ, ഗഫൂര്‍ കണ്ണൂര്‍, സഗീര്‍ ചെന്ത്രാപ്പിന്നി, അബ്ദുല്‍ റഹിമാന്‍ തുടങ്ങി അബുദാബിയിലെ കലാരംഗത്ത് ശ്രദ്ധേയ രായ നിരവധി കലാ കാരന്‍മാര്‍ ദൂര ത്തിലെ കഥാ പാത്രങ്ങള്‍ക്ക് ജീവനേകുന്നു.
നൂര്‍ ഒരുമനയൂര്‍, ബഷീര്‍, ഷെറിന്‍ വിജയന്‍, സജീര്‍ കൊച്ചി, സജു ജാക്സണ്‍, യാക്കൂബ് ബാവ, എന്നിവര്‍ ഇതിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.
പ്രവാസ ജീവിതത്തിന്‍റെ ചൂടും ചൂരും ഇതില്‍ വരച്ചു കാട്ടിയിരിക്കുന്നു.
മണല്‍ കാറ്റേറ്റ് അതി ജീവനത്തിനായ് ദൂരെ ദൂരെ പോയ ഒരായിരം മനുഷ്യരുടെ കഥയാണ് ‘ദൂരം’.
-പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി