കെ. എ ജെബ്ബാരിക്ക് പുരസ്കാരം നല്‍കി

January 15th, 2009

അക്ഷര കൂട്ടം എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മികച്ച സേവനത്തിന് പ്രഖ്യാപിച്ച പ്രഥമ അക്ഷര മുദ്ര അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയ കെ. എ. ജബ്ബാരിക്ക് എയിം ചെയര്‍മാനും ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ ചെയര്‍മാനും ആയ ഡോ. പി. എ. ഇബ്രാഹിം ഹാജി സമര്‍പ്പിച്ചു. പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭന്‍, അരങ്ങ് അവാര്‍ഡ് ജേതാവ് പി. കെ. പാറക്കടവ്, പാം പബ്ലിക്കേഷന്‍ ചെയര്‍മാന്‍ ജോസ് ആന്റണി കുരീപ്പുഴ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്ള മല്ലച്ചേരി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുബായ് വീസ ഇനി മൊബൈല്‍ വഴി

January 15th, 2009

ദുബായില്‍ ഫെബ്രുവരി മുതല്‍ മൊബൈല്‍ ഫോണുകളില്‍ വിസ ലഭിക്കും. ദുബായ് താമസ കുടിയേറ്റ വകുപ്പാണ് പിക്ച്ചര്‍ എസ്. എം. എസിന്‍റെ രൂപത്തില്‍ ലഭിക്കുന്ന എം – വിസാ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം, എം – വിസാ സംവിധാനത്തിന്‍റെ ഫീസ് നിരക്കുകള്‍ നിശ്ചയിച്ചിട്ടില്ല. എം – വിസയ്ക്കായി http://www.eform.ae/ എന്ന വെബ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ബാര്‍‍ കോഡ് സഹിതമുള്ള പിക്ച്ചര്‍ മെസേജാണ് ഫോണുകളില്‍ ലഭിക്കുക. എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ടും എസ്.‍എം.എസും കാണിച്ചാല്‍ മതിയാകും. ഈ ബാര്‍ കോഡ് മൊബൈലില്‍ നിന്ന് സ്കാന്‍ ചെയ്ത് എടുക്കാന്‍ എയര്‍ പോര്‍ട്ട് അധികൃതര്‍ക്ക് കഴിയും. എയര്‍പോര്‍ട്ടില്‍ വച്ച് വിസ പ്രിന്‍റ് ചെയ്ത് ലഭിക്കും. ഈ ആധുനിക സംവിധാനം നടപ്പിലാകുന്നത് വഴി എയര്‍ പോര്‍ട്ടിലെ കാല താമസം ഒഴിവാക്കി ക്ലിയറന്‍സ് നടപടികള്‍ സുഗമം ആകും എന്ന് അധികൃതര്‍ വ്യക്തമാക്കി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ പ്രാര്‍ത്ഥന

January 14th, 2009

ഫലസ്തീനില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിഷ്കരുണം രാസായുധം വരെ ഉപയോഗിച്ച്‌ സ്തീകളെയും കുട്ടികളെയും കൊന്നൊടുക്കി ഇസ്രാ ഈല്‍ നടത്തുന്ന നരനായാട്ടില്‍ ഫലസ്തീന്‍ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മുസ്വഫ എസ്‌. വൈ. എസ്‌. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സംഗമം നടത്തുന്നു. 15 ജനുവരി വ്യാഴം ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള കാരവന്‍ ജുമാ മസ്‌ ജി ദില്‍ നടക്കുന്ന സംഗമത്തില്‍ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 050-3223545 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ബഷീര്‍ വെള്ളറക്കാട്

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമൂഹ വിവാഹ കാമ്പയിന്‍

January 13th, 2009

വയനാട് മുസ്ലിം ഓര്‍ഫനേജ് സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന്‍റെ മുന്നോടിയായി യു. എ. ഇ. നാഷ്ണല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തുന്ന സമൂഹ വിവാഹ കാമ്പയിന്‍, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ജനുവരി 16 വെള്ളിയാഴ്ച രണ്ടു മണിക്ക് ആരംഭിക്കും. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി, ജാതിമത ഭേദമന്യേ 346 യുവതികള്‍ക്ക് മംഗല്യ സൌഭാഗ്യം നേടിക്കൊടുത്ത, വയനാട് മുസ്ലിം ഓര്‍ഫനേജ് സംഘടിപ്പിക്കുന്ന അഞ്ചാമത് സമൂഹ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി വിവിധ എമിറേറ്റുകളില്‍ കാമ്പയിനുകള്‍ നടത്തും.

വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സിക്രട്ടറി മുഹമ്മദ് ജമാല്‍, നാഷ്ണല്‍ കമ്മിറ്റി മെംബര്‍ പി.കെ.അബൂബക്കര്‍, കൂടാതെ സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരും, സാംസ്കാരിക പ്രവര്‍ത്തകരും അബുദാബി കാമ്പയിനില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.(വിവരങ്ങള്‍ക്ക് വിളിക്കുക 050 69 99 783. അയൂബ് കടല്‍മാട്)

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബിയിലും പുകവലി നിരോധനം

January 13th, 2009

ഈ മാസം മുതല്‍ അബുദാബിയില്‍ പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തും. അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഒമര്‍ അല്‍ ഹാഷിമിയാണ് ഇക്കാര്യം അറിയിച്ചത്. പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് ഇനി 500 ദിര്‍ഹം വരെ പിഴ ഏര്‍പ്പെടുത്തും. എന്നാല്‍ കൃത്യം എത്ര ദിര്‍ഹമാണ് എന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതേ ഉള്ളു എന്ന് ഒമര്‍ അല്‍ ഹാഷിമി പറഞ്ഞു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 5 of 9« First...34567...Last »

« Previous Page« Previous « ദുബായ് സര്‍ക്കാര്‍ പദ്ധതിയില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്തിയേക്കും
Next »Next Page » ബഹ് റൈന്‍ കെ.എം.സി.സിയ്ക്ക് വിപുലമായ വാര്‍ഷിക ആഘോഷ പരിപാടി »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine