ദുബായ് : സുപ്രസിദ്ധ നര്‍ത്തകിയും അഭിനേത്രിയുമായ ഉര്‍വശി ശോഭനയുടെ നൃത്ത പരിപാടി ഇന്ന് ദുബായില്‍ അരങ്ങേറും. “മായാ രാവണ” എന്ന സംഗീത നൃത്ത നാടകത്തിന്റെ രചനയും അവതരണവും പൂര്‍ണ്ണമായും ശോഭന തന്നെയാണ്. രാമായണത്തെ ഒരു പുതിയ ദൃശ്യ വിസ്മയമായി അവതരിപ്പിക്കുന്ന മായാ രാവണ യിലെ രാവണന്റെ വേഷമാണ് ശോഭനയുടേത്. രാവണന്തെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തനിക്ക് വ്യത്യസ്തമായ ഒരു വെല്ലുവിളി ആയിരുന്നു എന്ന് ശോഭന ദുബായില്‍ പത്രസമ്മേളനത്തില്‍ പരിപാടിയെ കുറിച്ച് വിശദീകരിക്കവെ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷില്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഈ സംഗീത നൃത്ത നാടകത്തില്‍ നസിറുദ്ദീന്‍ ഷാ, മോഹന്‍ ലാല്‍, ജാക്കി ഷ്രോഫ്, സുഹാസിനി, രേവതി, മിലിന്ദ് സോമന്‍ എന്നിങ്ങനെ ഒട്ടേറെ പ്രശസ്തര്‍ ശബ്ദം നല്‍കിയിട്ടുണ്ട്.
ഗുഡ് ടൈംസ് ടൂറിസം, എക്സിക്യൂട്ടിവ് ബാച്ചിലേഴ്സ് ഡോട്ട് കോം, ഗ്ലോബല്‍ മീഡിയ, സിറ്റി വിഷ്യന്‍ അഡ്വെര്‍ടൈസിങ്ങ്, ഓസോണ്‍ ഗ്രൂപ്പ്, ദി ആട്രിയ എന്നിവര്‍ ചേര്‍ന്നാണ് ഈ പരിപാടി ദുബായില്‍ കൊണ്ടു വരുന്നത്.
ഇന്ന് വൈകീട്ട് 07:30 ന് ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ ഷെയ്ഖ് റാഷീദ് ആഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി.
ചടങ്ങില്‍ ലോക സുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി മലയാളികളുടെ അഭിമാനം ഉയര്‍ത്തി പിടിച്ച പാര്‍വതി ഓമനക്കുട്ടന്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.


അര്‍പ്പണ ബോധവും ത്യാഗ സന്നദ്ധതയും കൈമുതലാക്കി ആശയ പ്രചരണ – പ്രബോധന രംഗത്ത് നില കൊള്ളാന്‍ എസ്. വൈ. എസ്. സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ് ദുല്‍ ഖാദില്‍ മുസ് ലിയാര്‍ ആഹ്വാനം ചെയ്തു. ആശു റാ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം. മനുഷ്യന്റെ അതിരു കടന്ന സമ്പാദ്യ മോഹവും ആര്‍ത്തിയുമാണ് ഇന്ന് ലോകം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയ്ക്ക് പ്രധാന കാരണം. ഉള്ളത് കൊണ്ട് തൃപ്തിപ്പെടാന്‍ മനുഷ്യന്‍ തയ്യാറാവുകയും പലിശയില്‍ നിന്ന് വിട്ടു നില്‍ക്കയും വേണം. കടം വീടാതെ മരിച്ചവര്‍ക്കും ആത്മഹത്യ ചെയ്തവര്‍ക്കും മുഹമ്മദ് നബി (സ) മയ്യിത്തി നിസ്കരിക്കുന്നതില്‍ നിന്ന് വിട്ട് നിന്നത് ആവശ്യമില്ലാതെ കടം വാങ്ങി ക്കൂട്ടുന്നവര്‍ക്ക് പാഠമായി രിക്കേണ്ടതാണ് എന്നും പൊന്മള ഉസ്താദ് ഓര്‍മ്മിപ്പിച്ചു. മുസ്തഫ ദാരിമി, കെ. കെ. എം. സ അദി, അബ് ദുല്‍ ഹമീദ് സ അ ദി, ആറളം അബ് ദു റഹ്മാന്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ദുബായ് പോലീസ് റോഡുകളില്‍ ശ്വാസ പരിശോധന ആരംഭിക്കുന്നു. കഴിഞ്ഞ വര്‍ഷം മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 25 ശതമാനം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. 76 പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ മരിച്ചത്. ബര്‍ദുബായ്, ദേര എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ബ്രീത്ത് ടെസ്റ്റില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയാല്‍ സ്ഥിരീകരിക്കാന്‍ രക്ത പരിശോധനയും നടത്തും. പിടികൂടിയല്‍ 30,000 ദിര്‍ഹം വരെ പിഴയും അറസ്റ്റും നേരിടേണ്ടി വരും.
ബഹ്റിനില്‍ നിന്ന് സ്വീഡനിലേക്ക് സ്ഥലം മാറിപ്പോകുന്ന ഇന്ത്യന്‍ അംബാസഡര്‍ ബാലകൃഷ്ണ ഷെട്ടിയ്ക്ക് യാത്രയയപ്പ് നല്‍കി. വ്യക്തികളും സംഘടനകളും തമ്മില്‍ പരസ്പരമുള്ള മത്സരം ഒഴിവാക്കണമെന്നും ഇന്ത്യന്‍ സമൂഹത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പ്രധാനമായും ഏറ്റെടുക്കണമെന്നും സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ജോര്‍ജ്ജ് ജോസഫ് അടുത്തമാസം ബഹ്റിന്‍ അംബാസഡറായി സ്ഥാനമേല്‍ക്കും.






